ഖോര്ഫുക്കാന്: ഖോര്‍ഫുക്കാനില്‍ മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫുജൈറ ചാപ്റ്ററിന്റെ കീഴിൽ ഖോര്‍ഫുക്കാനിൽ പുതിയ മേഖല രൂപവത്കരിച്ചാണ് ഖോർഫുക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവവും ഇന്ത്യൻ സോഷ്യൽ ക്ലബിൽ സംഘടിപ്പിച്ചത്.
മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി പഠന കേന്ദ്രങ്ങളും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകയും ലോക കേരളസഭാംഗവുമായ തൻസി ഹാഷിർ മുഖ്യപ്രഭാഷണം നടത്തി. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രസിഡൻറ് സഞ്ജീവ് മേനോൻ, സെക്രട്ടറി ടി.വി. മുരളീധരൻ, ലോക കേരളസഭാംഗം സൈമൺ സാമുവൽ, ഫുജൈറ ചാപ്റ്റർ കോഓഡിനേറ്റർ രാജശേഖരൻ വല്ലത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി പോളി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഐ.എസ്.സി ഖോർഫുക്കാൻ മേഖല ആക്ടിങ് പ്രസിഡൻറ് ബൈജു രാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യൻ ജെയിംസ് സ്വാഗതവും കോഓഡിനേറ്റർ അജിത രാധാകൃഷ്ണൻ നന്ദിയും അറിയിച്ചു.
കുട്ടികളുമൊത്തുള്ള പ്രത്യേക സെഷന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ദിവാകരൻ മാസ്റ്റർ നേതൃത്വം നൽകി. കുട്ടികളുമൊത്തുള്ള സർഗസംവാദവും വിവിധ ആക്ടിവിറ്റികളും കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ബിജു കെ. പിള്ള, ഹഫീസ് അഹ്മദ്, ജേക്കബ് തോമസ്, ഹസീന മൊയ്തീൻ, ഗോപിക അജയൻ, അഹ്മദ് കബീർ, ബിജു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. നിലവിൽ ഏഴു ചാപ്റ്ററുകളുടെ കീഴിലാണ് യു.എ.ഇയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 8000ത്തോളം പഠിതാക്കളും 800 ഓളം അധ്യാപകരും മലയാളം മിഷൻ പ്രവർത്തനങ്ങളിൽ ഇപ്പോൾ പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.