ദുബൈ: ഗ്രീസിൽ കഴിഞ്ഞ മേയ് എട്ടു മുതൽ 11 വരെ നടന്ന 15ാമത് അന്താരാഷ്ട്ര എൻജീനിയറിങ് കോൺഫറൻസിൽ പ്രബന്ധമവതരിപ്പിച്ച് ശ്രദ്ധനേടി മലയാളി. എടപ്പാൾ സ്വദേശി ഡോ. ബിസ്നി ഫഹദ്മോനാണ് കരിക്കുലം സങ്കീർണതകളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത്.
ഇടപ്പാളയം അൽഐൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയായ ബിസ്നി അൽഐനിലെ പ്രശസ്തമായ യു.എ.ഇ യൂനിവേഴ്സിറ്റിയിൽ നിന്ന് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി ഗവേഷണാനുബന്ധ പഠന പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങവെയാണ് ഈ അവസരം ലഭിക്കുന്നത്.
എൻജിനീയറിങ് രംഗത്തെ നൂതന ആശയങ്ങളും ഗവേഷണ പ്രബന്ധങ്ങളും ആഴത്തിൽ ചർച്ചചെയ്യപ്പെട്ട കോൺഫറൻസിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുകയാണ് ഡോ. ബിസ്നി. ഇടപ്പാളയം അൽഐൻ ചാപ്റ്റർ അംഗം വട്ടംകുളം സ്വദേശി ഫഹദ് മോൻ ആണ് ഭർത്താവ്. ഇടപ്പാളയം യു.എ.ഇ സെൻട്രൽ കമ്മിറ്റി ബിസ്നിയുടെ നേട്ടത്തിൽ അനുമോദനങ്ങൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.