ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി മലയാളി ബാലന്‍

റാസല്‍ഖൈമ: 195 ഭൂപടങ്ങള്‍ ഒരു നോക്കില്‍ തിരിച്ചറിഞ്ഞ് രാഷ്​ട്രങ്ങളുടെ പേര് പറഞ്ഞ മലയാളി ബാലൻ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചു.റാസല്‍ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഏഴു വയസ്സുകാരന്‍ ശ്രേയസ് അരുണ്‍കുമാറാണ് നാല് മിനിറ്റ്​ 54 സെക്കൻഡില്‍ 195 രാജ്യങ്ങളുടെ പേര് പറഞ്ഞ് കേരളത്തി​െൻറ അഭിമാനമായത്.

നഴ്സറി തലം മുതല്‍ ഓര്‍മശക്തിയില്‍ മുന്നിലാണ് ശ്രേയസെന്ന് സ്കോളേഴ്സ് സ്കൂള്‍ അധ്യാപിക സജ്നി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പാഠ ഭാഗങ്ങള്‍ വേഗത്തില്‍ വായിച്ച് മനസ്സിലാക്കുകയും ഓര്‍മയില്‍ സൂക്ഷിക്കുന്നതിനുമുള്ള ശ്രേയസി​െൻറ പ്രത്യേക കഴിവ് കൗതുകമുളവാക്കുന്നതാണ്. ആലപ്പുഴ ഹരിപ്പാട് നങ്ങ്യാര്‍ക്കുളങ്ങര സ്വദേശിയും റാക് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനുമായ അരുണ്‍കുമാറി​െൻറയും ലക്ഷ്മിയുടെയും മകനാണ്. സാത്വിക സഹോദരിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-13 05:17 GMT
access_time 2024-11-13 05:10 GMT