അജ്മാന്: ദുബൈ ഫിറ്റ്നസ് ചലഞ്ചിൽ പുതിയ അധ്യായം തീർത്ത് യുവാക്കള്‍. ആരോഗ്യത്തിലേക്ക് ഓടിയടുക്കാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിഭാവനം ചെയ്ത ഫിറ്റ്നസ് ചലഞ്ചില്‍ പത്ത് ലക്ഷം ചുവടുകള്‍ പിന്നിടാന്‍ ഇറങ്ങിത്തിരിച്ച യൂത്ത് ഇന്ത്യ ക്ലബ് കൂട്ടായ്മ പിന്നിട്ടത് 25 ലക്ഷം ചുവടുകള്‍. 24 മണിക്കൂറിനുള്ളിലാണ് 165 അംഗ സംഘം ഇത്രയും ദൂരം പിന്നിട്ടത്.
സംഘത്തിലെ ചിലര്‍ 70 കിലോമീറ്ററോളം സഞ്ചരിച്ചു. കൂട്ടായ്മയിലെ ഷാര്‍ജയില്‍ നിന്നുള്ള ഫവാസ് ജമാല്‍ 94,348 ചുവടുകള്‍ പിന്നിട്ടപ്പോള്‍ ദുബൈയില്‍ നിന്നുള്ള ഫസീം (81,362), അഫ്സല് (78,047), ബസ്സാം (75,231) എന്നിവരും ഒപ്പംപിടിച്ചു. 24 മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം ചുവടുകള്‍ പിന്നിടുകയെന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയ കൂട്ടായ്മക്ക് 12 മണിക്കൂറിനുള്ളില്‍തന്നെ ലക്ഷ്യം കൈവരിക്കാനായി. 24 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പ്രതീക്ഷിച്ചതിലും വലിയ നേട്ടം കൈവരിക്കാനായി ഈ യുവാക്കള്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.