അബൂദബി: അപൂര്‍വവും അതീവ ഗുരുതരവുമായ ബാക്ടീരിയ അണുബാധയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസിക്ക് താങ്ങായി മലയാളി ഡോക്ടര്‍. അബൂദബിയില്‍ ഡ്രൈവറായ ഗോവ സ്വദേശി നിതേഷ് സദാനന്ദ് മഡ്ഗോക്കറിനാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. നിയാസ് ഖാലിദ് തുണയായത്. 75 ശതമാനം മരണനിരക്കുള്ള സെപേഷ്യ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗമാണ് നിതീഷിന് ബാധിച്ചത്. കൃത്യ സമയത്ത് രോഗബാധ തിരിച്ചറിയുകയും തുടര്‍ചികിത്സ നിശ്ചയിച്ചതുമാണ് നിതേഷിന് ജീവിതം തിരിച്ചു നല്‍കിയത്.
27 വര്‍ഷമായി യു.എ.ഇയിലുള്ള നിതേഷിന് ആഗസ്റ്റ് അവസാനത്തിേലാ ക്വാറൻറീനില്‍ കഴിയുന്നതിനിടെ പനിയും തളര്‍ച്ചയും അനുഭവപ്പെട്ടത്. രണ്ടു ദിവസത്തിനു ശേഷം, നിതേഷിെൻറ നില വഷളായി.
തൊഴിലുടമയുടെ സഹായത്തോടെയാണ് നിതേഷിനെ അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ എത്തിക്കുകയായിരുന്നു. ഓക്സിജന്‍ സാച്വറേഷന്‍ ലെവല്‍ വളരെ കുറവായതിനാല്‍ ഐ.സിയുവില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍ മരുന്നുകളോട് നന്നായി പ്രതികരിച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം ആരോഗ്യനില വീണ്ടും മോശമായതോടെ ഐ.സി.യു വാസം നീണ്ടു.
സുഖം പ്രാപിച്ചുകൊണ്ടിരിക്കെയാണ് ചർമത്തിലും സന്ധികളിലും കുരുക്കള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. പിന്നീട്, ആന്തരികാവയവങ്ങളായ ശ്വാസകോശത്തിലും കരളിലും കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു. ഇതില്‍ സംശയം തോന്നിയ ഡോ. നിയാസ് കൂടുതൽ പരിശോധനക്ക് നിർദേശിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഡോ. നിയാസ് ഖാലിദ്, ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോര്‍ജി കോശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നിശ്ചയിച്ചത്. അണുബാധ നിതേഷ് മറികടന്നത് 54 ദിവസമെടുത്താണ്.
നിതേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതില്‍ മെഡിക്കല്‍ സംഘത്തിന് സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഡോ. നിയാസ് പറഞ്ഞു. ഡോക്ടറുടെ കൃത്യസമയത്തെ ഇടപെടലിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ലെന്ന് നിതേഷ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.