ദുബൈ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പാട്ടുകളും നൃത്തങ്ങളും കോർത്തിണക്കി ദൃശ്യ ശ്രാവ്യ സ്മരണാഞ്ജലിയൊരുക്കി മലയാളി ഡോക്ടർമാർ. യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഡെൻറൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) 'ട്രിബ്യൂട്ട് ടു എസ്.പി.ബി' എന്ന ശീർഷകത്തിലാണ് ശ്രദ്ധാഞ്ജലി തീർത്തത്. എസ്.പി.ബിയുടെ മകനും സംഗീത സംവിധായകനുമായ എസ്. പി.ബി ചരൺ, ഗായകൻ അനൂപ് ശങ്കർ, റെക്കോർഡിസ്റ്റ് ദിനേശ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
ഹൈബ്രിഡ് സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങ് എ.കെ.എം.ജി പ്രസിഡൻറ് ഡോ. ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ സുഗു മലയിൽ കോശി, ട്രഷറർ, ഡോ. ഫിറോസ് ഗഫൂർ, കൾച്ചറൽ കമ്മിറ്റി കൺവീനർ ഡോ. നിർമല രഘുനാഥൻ, ഡോ. സണ്ണി കുര്യൻ, ഡോ. ഹനീഷ് ബാബു, ഡോ. സജിത്ത് പി.എസ്., ഡോ. നിതാ സലാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.