അബൂദബി: മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യു.എ.ഇ ഓപൺ യുവജനോത്സവത്തിന് തുടക്കമായി. ആദ്യദിനം നടന്ന നാടോടി നൃത്തം, മാപ്പിളപ്പാട്ട്, നാടൻപാട്ട് മത്സരങ്ങളിൽ നിരവധിപേരാണ് മാറ്റുരച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, ചലച്ചിത്ര ഗാനം കരോക്കെ, ലളിതഗാനം എന്നിവ രണ്ടാംദിനവും അരങ്ങേറി. കുച്ചിപ്പുടി, ഉപകരണസംഗീതം, മോണോ ആക്ട്, പ്രച്ഛന്നവേഷം, സംഘനൃത്തം എന്നിവയാണ് മൂന്നാംദിന പരിപാടികൾ. ഡോ. ഗോമതി പൊന്നുസ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാതാരം ലിഷോയ് മുഖ്യാതിഥിയായിരുന്നു. കെ.എസ്.സി പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി, അർച്ചന, സചിൻ ജേക്കബ് സംസാരിച്ചു. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷനായ ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ബിജു വാര്യർ, ജന. എം.യു. ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, വൈസ് പ്രസിഡന്റ് രേഖിൻ സോമൻ, ചീഫ് കോഓഡിനേറ്റർ സാബു അഗസ്റ്റിൻ, ജോ. സെക്രട്ടറി മനു കൈനകരി, മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദരലി, ജോ. ട്രഷറർ റഷീദ് കാഞ്ഞിരത്തിൽ, കായികവിഭാഗം സെക്രട്ടറി ഗോപൻ, സാഹിത്യവിഭാഗം സെക്രട്ടറി അനിൽ കുമാർ, എ.എം. അൻസാർ, പി.ടി. റഫീഖ്, ടോമിച്ചൻ വർക്കി, വനിത വിഭാഗം അംഗങ്ങളായ ഷഹാന മുജീബ്, സൂര്യ അഷർ ലാൽ, അമൃത അജിത്, രാജലക്ഷ്മി സജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.