മലയാളി യുവാവ്​ ഉമ്മുൽഖുവൈൻ ബീച്ചിൽ മുങ്ങി മരിച്ചു

ഉമ്മുൽഖുവൈൻ: ഉമ്മുൽ ഖുവൈനിൽ ബീച്ചിൽ മുങ്ങി മലയാളി യുവാവ്​ മരിച്ചു. കോട്ടയം സൗത്ത്​ പാമ്പാടി ആഴംചിറ വീട്ടിൽ അഗസ്​റ്റിൻ അൽഫോൻസാണ്​ (29)​ മരിച്ചത്​. വെള്ളിയാഴ്ച സന്ധ്യയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു. പിതാവ്​ അൽഫോൻസ്​. മാതാവ്​ അമല. മറ്റൊരു സംഭവത്തിൽ അറബ് യുവാവും മുങ്ങിമരിച്ചു

Tags:    
News Summary - Malayalee youth drowns at Umm Al Quwain beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.