അബൂദബി: മലയാളി ദമ്പതികൾ ഫ്ലാറ്റിൽ മരിച്ച നിലയിൽ. അബൂദബിയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിൽ അക്കൗണ്ടൻറായിരുന്ന കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറിക്കൻ ഹിൽ റോഡിൽ പട്ടേരി വീട്ടിൽ പരേതനായ സിദ്ധാർഥെൻറ മകൻ ജനാർദ്ദനൻ (58) സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റൻറായിരുന്ന ഭാര്യ മിനിജയും (53) ആണ് മരിച്ചത്. അബൂദബി മദീന സായിദിലെ ഫ്ലാറ്റിലാണ് സംഭവം. ഏതാനും ദിവസം മുമ്പ് ജനാർദ്ദനെൻറ ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്ലാറ്റിെൻറ വാടക കുടിശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമ പൊലീസിനെ അറിയിച്ചു.
ബംഗളൂരുവിൽ എച്ച്.പിയിൽ എൻജിനീയറായി ജോലിചെയ്യുന്ന ഏക മകൻ സുഹൈൽ ജനാർദ്ദനൻ ഇവരുമായി ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. മാതാവിെൻറ മൊബൈൽ സ്വിച്ച് ഓഫും പിതാവിെൻറ ഫോൺ റിങ് ചെയ്യുന്നുമുണ്ടായിരുന്നു. പരിചയക്കാരും അടുത്ത സുഹൃത്തുക്കളും ഇവരുടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും ഇതേ സ്ഥിതിയായിരുന്നു. തുടർന്ന് സുഹൈൽ അബൂദബി പൊലീസുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിശദ വിവരങ്ങളും കെട്ടിട ലൊക്കേഷനും ഉൾപ്പെടെ പൊലീസിന് ഇ-മെയിൽ അയച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി ഫ്ലാറ്റിെൻറ വാതിൽ പൊളിച്ച് അകത്തു കടന്നത്.
ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം അബൂദബിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് പരിശോധന നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം.
ജനാർദ്ദനെൻറ മാതാവ്: സരസ പട്ടേരി. സഹോദരങ്ങൾ: നിഷി ശശി, പുണ്യവതി സ്വാമിദാസ് (ബംഗളൂരു). മിനിജയുടെ പിതാവ്: കെ.ടി. ഭാസ്കരൻ. മാതാവ്: ശശികല. സഹോദരൻ: കെ.ടി. മഹേഷ് (ഹോമിയോ ഡോക്ടർ, ന്യൂഡൽഹി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.