????

കോവിഡ് സംശയം; ചികിത്സയിലായിരുന്ന ഇരിങ്ങണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: കോവിഡ് സംശയിച്ച്  ചികിത്സ തേടിയ ഇരിങ്ങണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു. ഇരിങ്ങണ്ണൂർ മംഗലശേരി ഹൗസിൽ താമസിക്കുന്ന എട​േച്ചരി കുന്നത്ത് ഫൈസൽ (46) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്​ച പുലർച്ചെയാണ് മരിച്ചത്.

ദുബൈയിൽ പാർക്കോ ഗ്രൂപ്പ് ജീവനക്കാരനാണ്. എടച്ചേരി കുന്നത്ത് അമ്മദ് - നബീസു ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കൾ: നാസിഫ്, ആസിഫ്. സഹോദരങ്ങൾ: നാസർ (ബഹ്റൈൻ), ജാഫർ (ദുബൈ), സുലൈഖ. ഖബറടക്കം പിന്നീട്​.

Tags:    
News Summary - malayali died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.