സ്വദേശി പൗര​ന്‍റെ സ്​ഥാപനം ഉദ്​ഘാടനം ചെയ്​ത്​ മലയാളി

ദുബൈ: യു.എ.ഇയിൽ സ്വദേശി പൗരൻമാരുടെ സ്​ഥാപനങ്ങൾ മലയാളികൾ ഉദ്​ഘാടനം ചെയ്യുന്നത്​ അപൂർവമാണ്​. എന്നാൽ, ഇമറാത്തി പൗര​ന്‍റെ സ്​ഥാപനം ഉദ്​ഘാടനം ചെയ്യാൻ അവസരം ലഭിച്ചിരിക്കുകയാണ്​ കോഴിക്കോട്​ സ്വദേശിയും എമിറേറ്റ്​സ്​ കമ്പനി ഹൗസ് (ഇ.സി.എച്ച്​)​ ഉടമയുമായ ഇഖ്​ബാൽ മാർക്കോണിക്ക്​.

മുൻ പൊലീസ്​ ഉദ്യോഗസ്​ഥനായ അലി റമദാൻ അലി അഹമ്മദി​ന്‍റെ പുതിയ സംരംഭമായ ദുബൈ ഖിസൈസിലെ ടയർ ഫിക്സിങ് ആന്‍റ് വീൽ അലൈൻമെന്‍റ് സർവീസസ് ആണ്​ ഇഖ്​ബാൽ ഉദ്​ഘാടനം ചെയ്​തത്​. വിദേശ നിർമിതം ഉൾപ്പെടെയുള്ള വിവിധയിനം ടയറുകളുടെ സ്​ഥാപനമാണ് തുറന്നത്.

ത​ന്‍റെ വ്യാപാര വളർച്ചക്ക്​ നിമിത്തമായത് ഇഖ്ബാൽ ആണെന്നും അതിനാലാണ്​ അദ്ദേഹത്തെ ഉദ്​ഘാടകനാക്കിയതെന്നും അലി അഹമ്മദ് പറഞ്ഞു. വർഷങ്ങളായുള്ള സൗഹൃദം അലി അഹമ്മദുമായി ഉണ്ടെന്ന് ഇഖ്ബാൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.