ഷാർജ: ഒന്നരമാസത്തിലേറെയായി ബതായ ഡി.സി സ്റ്റേഡിയത്തിൽ നടന്നുവന്ന മലയാളി പ്രീമിയർ ലീഗ് (എം.പി.എൽ) ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.
കേരളത്തിലെ പതിനാല് ജില്ലകളുടെ പേരിലുള്ള ടീമുകൾക്കൊപ്പം സോണൽ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. എലൈറ്റ് ഫൈനലിൽ ആലപ്പുഴ റിപ്പിൾസും പ്ലേറ്റ് ഫൈനലിൽ പാലക്കാടും ജേതാക്കളായി. രഞ്ജിത്ത് മണി (ആലപ്പുഴ), മുഹമ്മദ് അജ്മൽ (പാലക്കാട്) എന്നിവർ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹരായി.
വനിതകളുടെ മത്സരത്തിൽ രാജധാനി ഗ്രൂപ് സ്റ്റാർ സ്ട്രൈക്കേഴ്സ് ജേതാക്കളായി. പ്രദർശന മത്സരത്തിൽ ഗോൾഡ് എഫ്.എം ലുലുവിനെ തോൽപിച്ച് ജേതാക്കളായി. വൈഗ അഖിലേഷ്, ശരത് എന്നിവരാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹരായത്.
രഞ്ജിത്ത് മണി, ജോഫിൻ
ജോസ്, സൗമ്യ രാധാകൃഷ്ണൻ, നവീദ് എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ നേടി. ഷിനോയ് സോമൻ, ശ്രീലാൽ, ഷാജി കൊച്ചുകുട്ടി, മനോജ് മൂലംകുന്നം, ബിപിൻ ജേക്കബ്, ഷാബു സുൽത്താൻ, മുനീർ അൽ വാഫ, നജുമുദ്ദീൻ, മഹേഷ് കൃഷ്ണൻ, പ്രിയ ഷിനോയ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.