അബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിച്ച നാടകോത്സവത്തിൽ അബൂദബി യുവകലാ സാഹിതി അവതരിപ്പിച്ച ‘ഒരു ദേശം നുണ പറയുന്നു’ മികച്ച നാടകമായി തെരഞ്ഞെടുത്തു. തിയറ്റർ ദുബൈ വേദിയിലെത്തിച്ച ‘ഇയാഗോ’ മികച്ച രണ്ടാമത്തെയും തിയറ്റർ ക്രിയേറ്റീവ് ഷാർജയുടെ ‘അരാജകവാദിയുടെ അപകടമരണം’ മികച്ച മൂന്നാമത്തെയും നാടകമായി. ‘ഒരു ദേശം നുണ പറയുന്നു’ നാടകം സംവിധാനം ചെയ്ത ഷൈജു അന്തിക്കാടാണ് മികച്ച സംവിധായകൻ. ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ‘യമദൂത്’ സംവിധാനം ചെയ്ത അഭിമന്യു വിനയകുമാറിനെ മികച്ച രണ്ടാമത്തെ സംവിധായകനായി തെരഞ്ഞെടുത്തു. ‘അരാജകവാദിയുടെ അപകടമരണ’ത്തിലെ അഭിനയത്തിന് അഷ്റഫ് കിരാലൂർ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
ഇയാഗോയിൽ അഭിനയിച്ച ഷാജഹാനാണ് മികച്ച രണ്ടാമത് നടൻ. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ അവതരിപ്പിച്ച സക്കറാം ബൈൻററിലെ അഭിനയത്തിന് ജീന രാജീവ് മിികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ഒരു ദേശം നുണ പറയ്യുന്നു’ നാടകത്തിലെ അഭിനേത്രി ദേവി അനിലാണ് മികച്ച രണ്ടമത്തെ നടി. കല അബൂദബിയുടെ ‘മാ’യിലെ അഭിനയത്തിന് പവിത്ര സുധീർ മികച്ച ബാലതാരമായി. വെളിച്ച വിന്യാസം: ശ്രീജിത്ത് പൊയിൽക്കാവ് (ജനശത്രു , തീരം ആർട്ട്സ് ദുബൈ), ചമയം: ക്ലിൻറ് പവിത്രൻ (യമദൂത്, ശക്തി തിയറ്റേഴ്സ്), സംഗീതം: ഇയാഗോ (തിയറ്റർ ദുബൈ) എന്നിവരും പുരസ്കാരത്തിന് അർഹരായി. തിയറ്റർ ദുബൈയുടെ ‘ഇയാഗോ’യുടേതാണ് മികച്ച രംഗ സജ്ജീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.