ഹജ്ജ്​ തീർഥാടകരെ വഞ്ചിച്ചു; യു.എ.ഇയിൽ മലയാളി ടൂർ ഓപറേറ്റർ അറസ്റ്റിൽ

അ​തീ​ഖ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി ഉ​ട​മ ഷ​ബി​ൻ റ​ഷീ​ദാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്​​ദു​ബൈ: യു.​എ.​ഇ​യി​ൽ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രെ വ​ഞ്ചി​ച്ച കേ​സി​ൽ മലയാളി ടൂ​ർ ഓ​പ​റേ​റ്റ​ർ അ​റ​സ്റ്റി​ൽ. ഷാ​ർ​ജ ആ​സ്ഥാ​ന​മാ​യ ബൈ​ത്തു​ൽ അ​തീ​ഖ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി ഉ​ട​മ ഷ​ബി​ൻ റ​ഷീ​ദി​നെ​യാ​ണ്​ (44) ​​ ദു​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

കേ​സി​ൽ ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​റ​സ്റ്റ്​ ​രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

യു.​എ.​ഇ നി​വാ​സി​ക​ളാ​യ 150 പേ​രി​ൽ നി​ന്നാ​യി ഏ​താ​ണ്ട്​ 30 ല​ക്ഷം​ ദി​ർ​ഹ​മാ​ണ്​ ഇ​യാ​ൾ വാ​ങ്ങി​യ​ത്​.

എ​ന്നാ​ൽ, യാ​ത്ര​ക്ക്​ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ​ത്തി​യ ഇ​വ​രി​ൽ​നി​ന്ന്​ ഹ​ജ്ജി​നു​ള്ള ഔ​ദ്യോ​ഗി​ക യാ​ത്രാ​രേ​ഖ​ക​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വ​ഞ്ചി​ത​രാ​യ വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട്​ പ​രാ​തി​ക്കാ​ർ ക​ഴി​ഞ്ഞ ജൂ​ണി​ൽ ഇ​യാ​ളെ സ​മീ​പി​ച്ചി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ, യാ​ത്ര​ക്കാ​രോ​ട്​ റ​ഷീ​ദ് ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും വി​സ ന​ൽ​കു​ന്ന​തി​ൽ അ​വ​സാ​ന നി​മി​ഷം വ​രു​ത്തി​യ മാ​റ്റ​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ താ​മ​സ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച തു​ക പൂ​ർ​ണ​മാ​യി തി​രി​കെ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ല. ഇ​തി​നി​ടെ ഇ​യാ​ൾ ഇ​ന്ത്യ​യി​ലെ ആ​സ്തി വി​ൽ​പ​ന ന​ട​ത്തി പ​ണം തി​രി​കെ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.

സൗ​ദി ക​മ്പ​നി​ക്കെ​തി​രെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​സ്​ ന​ൽ​കു​ന്ന കാ​ര്യ​വും ഇ​ദ്ദേ​ഹം ആ​ലോ​ചി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​തൊ​ന്നും ഫ​ലം കാ​ണാ​താ​യ​തോ​ടെ ആ​ഗ​സ്റ്റ്​ മൂ​ന്നി​ന്​ വ​ഞ്ചി​ത​രാ​യ​വ​രി​ൽ പ​ല​രും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി കാ​ണി​ച്ച്​ ദു​ബൈ പൊ​ലീ​സി​ൽ​നി​ന്ന്​ അ​റി​യി​പ്പ്​ ല​ഭി​ച്ച​താ​യും പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Malayali Tour Operator Arrested in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.