ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മമ്മൂട്ടി ഫാൻസ്‌

ദുബൈ: നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി ഫാൻസ്‌ ഇന്‍റർനാഷനൽ യു.എ.ഇ ചാപ്റ്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ബുധനാഴ്ച മമ്മൂട്ടി ഫാൻസ്‌ സ്റ്റേറ്റ് കമ്മിറ്റിയുമായി ചേർന്ന്​ കോഴിക്കോട് ചേവായൂർ കുഷ്ഠരോഗ ആശുപത്രിയിൽ ഒരുമാസത്തേക്ക്​ അവശ്യസാധനങ്ങൾ എത്തിക്കും.

കോഴിക്കോട് വെസ്റ്റ്ഹിൽ ഹോമിലേക്ക് ഓണസദ്യയും മൂവാറ്റുപുഴയിലുള്ള സ്‌നേഹവീട്ടിലെ അമ്മമാർക്ക് ഒരു മാസത്തേക്ക്​ എല്ലാ അവശ്യസാധനങ്ങളും ഓണസദ്യയും നൽകുകയും ചെയ്യും. 'ഐ ആം നോട്ട്​ അലോൺ' സംഘടന വഴി ആശുപത്രികളിലും വഴിയോരങ്ങളിലും കഴിയുന്നവർക്ക് ഉച്ചഭക്ഷണ വിതരണവും സംഘടിപ്പിക്കുന്നുണ്ട്​. 10ന് അബൂദബിയിൽ രക്തദാന കാമ്പയിൻ, 27ന് ദുബൈയിൽ രക്തദാന കാമ്പയിൻ പരിപാടികളും സംഘടിപ്പിക്കുമെന്ന്​ മമ്മൂട്ടി ഫാൻസ്‌ യു.എ.ഇ ചാപ്റ്റർ പ്രസിഡന്‍റ്​ മൻസൂർ സാദിക്ക്, സെക്രട്ടറി ഫിറോസ് ഷാ എന്നിവർ അറിയിച്ചു.

Tags:    
News Summary - Mammootty fans with charity work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.