കോവിഡ്​: കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാമസ് ജിദിന് സമീപം ബൈത്തുൽ റുബ്ബയിൽ കുവ്വത്തലക്കൽ സി.കെ. അബ്​ദുൽ റഹ്​മാനാണ്​ (55) മരിച്ചത്​. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മാർച്ച് 14 മുതൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വർഷങ്ങളായി ദുബൈയിൽ കഴിയുന്ന ഇദ്ദേഹം കറാമയിൽ ഹോട്ടൽ മാനേജറായിരുന്നു. കുവ്വത്തലക്കൽ പരേതനായ ഉമ്മറി​െൻറയും നബീസയുടെയും മകനാണ്. ഭാര്യ: റാബിയ (മുഴപ്പിലങ്ങാട്). മക്കൾ: റഉൗഫ്, റംഷാദ്(ഇരുവരും ദുബൈ), റസിലിയ, റിസ് വാന. മരുമക്കൾ: അനീസ്, സുഹൈൽ. സഹോദരങ്ങൾ: അസ്മ, സുഹറ, മുസ്തഫ, പരേതയായ മൈമൂന. ഖബറടക്കം യു.എ.ഇയിൽ.

Tags:    
News Summary - man from kannur died in dubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.