അബൂദബി: അനുമതിയില്ലാതെ രണ്ടുപേരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ യുവാവിനോട് കോടതി. അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിട്സ്ട്രേറ്റിവ് കോടതിയുടെ ഉത്തരവ് അബൂദബി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. രണ്ട് അപരിചിതരുടെ ചിത്രങ്ങൾ ടിക് ടോക്കിലും സ്നാപ്ചാറ്റിലും പങ്കുവെച്ച വിഡിയോയിൽ ഉൾപ്പെടുത്തിയതിനാണ് അബൂദബി സ്വദേശി രണ്ടുപേർക്കുമായി 15,000 ദിർഹം നൽകേണ്ടത്.
തങ്ങളുടെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ ഷെയർ ചെയ്തതിനെതിരെ ഇരുവരും സ്വകാര്യതയിൽ കടന്നുകയറിയതിന് 51,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബൂദബി സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, നഷ്ടപരിഹാരമായി കുറഞ്ഞ തുകയാണ് കോടതി അനുവദിച്ചത്. കീഴക്കോടതിയുടെ ഉത്തരവ് അപ്പീൽ കോടതിയും ശരിവെച്ചു.
മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ ചിത്രം പകർത്തുന്നതും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ആറുമാസം തടവോ അല്ലെങ്കിൽ ഒന്നര ലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും ചുമത്തപ്പെടുമെന്നുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.