ദുബൈ: തൃശൂർ ചേറ്റുവ സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. ചുള്ളിപ്പടി ചിന്നക്കൽകുറുപ്പത്ത് വീട്ടിൽ ഷംസുദ ്ദീനാണ് (65) മരിച്ചത്. ദുബൈ പൊലീസിലെ മെക്കാനിക്കൽ മെയന്റനൻസ് വിഭാഗം ജീവനക്കാരനായിരുന്നു. ഇന്ന് പുലർച്ചെ ഖിസൈസി ലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.
ഒരാഴ്ചയിലേറെയായി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ന്യൂമോണിയ ശക്തമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനഫലം വന്നു.
45 വർഷമായി ദുബൈ പൊലീസിൽ സേവനമനുഷ്ഠിക്കുന്ന ഷംസുദ്ദീൻ ഈവർഷം റിട്ടയർ ചെയ്യാനിരിക്കെയാണ് മരണം. ഒരുമാസം മുമ്പാണ് ഇദ്ദേഹം ഏറ്റവും ഒടുവിൽ അവധിക്ക് നാട്ടിൽ പോയി മടങ്ങിവന്നത്. ഭാര്യ താഹിറ: മക്കൾ: ഹാജറ, ഷിഹാബ്, ഷജീറ, സിറാജുദ്ദീൻ. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ദുബൈയിൽ ഖബറടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.