ദുബൈ: ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സംരക്ഷിക്കപ്പെടുന്നത് ഉപഭോക്താവിെൻറ അവകാശമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് -ചെയർമാനും സി.ഇ.ഒയുമായ എം.പി. അഹമ്മദ് പറഞ്ഞു. ചെലവഴിക്കുന്ന പണത്തിന് നൂറു ശതമാനം മൂല്യം ലഭിക്കുകയെന്നത് ഉപഭോകതാവിെൻറ അവകാശമാണ്.
ഇന്ത്യൻ പാർലമെൻറ് പാസാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കാൻ കെൽപ്പുള്ളതാണ്. സ്വർണാഭരണങ്ങൾക്ക് ജൂൺ 16 മുതൽ ഹാൾ മാർക്കിങ് നിർബന്ധമാക്കിയ തീരുമാനം സ്വാഗതാർഹമാണ്. ഉയർന്ന വിലയുള്ള സ്വർണം വാങ്ങുമ്പോൾ പലപ്പോഴും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഹാൾ മാർക്കിങ് ഇന്ത്യയിൽ നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതു സ്വർണത്തിെൻറ പേരിലുള്ള തട്ടിപ്പ് കുറക്കുന്നതിന് സഹായിക്കും.
ബ്യൂറോ ഓഫ് ഇന്ത്യൻ സ് റ്റാൻഡേഡ്സ് നിശ്ചയിച്ച പരിശുദ്ധി സ്വർണാഭരണങ്ങൾക്ക് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ബി.ഐ.എസ് ഹാൾമാർക്കിങ് നടത്തുന്നത്. ഹാൾ മാർക്കിങ് നടത്തിയ ആഭരണത്തിൽ ബി.ഐ.എസ് മുദ്ര, സ്വർണത്തിെൻറ പരിശുദ്ധി, ഹാൾമാർക്കിങ് ഏജൻസിയുടെ മുദ്ര, ജ്വല്ലറിയുടെ മുദ്ര എന്നിവ രേഖപ്പെടുത്തിയിരിക്കും. തട്ടിപ്പ് നടത്തിയാൽ ഇതിലൂടെ കണ്ടെത്താൻ കഴിയും.
ഭാവിയിൽ ബി.ഐ.എസ് മുദ്ര, സ്വർണത്തിെൻറ പരിശുദ്ധി എന്നിവക്ക് പുറമെ, ആറക്ക ഹാൾമാർക്കിങ് യുനീക് ഐഡിയായിരിക്കും സ്വർണാഭരണത്തിൽ രേഖപ്പെടുത്തുക. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ മൂന്ന് തരത്തിലുള്ള നേട്ടങ്ങളാണ് ഉപഭോക്താവിന് ലഭിക്കുക. താൻ വാങ്ങുന്ന സ്വർണാഭരണം പരിശുദ്ധിയുള്ളതാണെന്ന് ഉറപ്പിക്കാം, വാങ്ങിയ സ്വർണം എപ്പോൾ വിൽക്കേണ്ടി വന്നാലും തേയ്മാനവും മറ്റും ഒഴികെ മൂല്യത്തിൽ കുറവ് വരുന്നില്ല, സ്വർണത്തിന് നിയമപരമായ പരിരക്ഷ ലഭിക്കും എന്നിവയാണ് നേട്ടം. ഉപഭോക്താക്കളെ വഞ്ചിക്കരുതെന്ന നിലപാടിെൻറ അടിസ്ഥാനത്തിൽ 21 വർഷമായി 100 ശതമാനം ഹാൾമാർക്കിങ് നടത്തിയ ആഭരണങ്ങൾ മാത്രമാണ് മലബാർ ഗോൾഡ് വിൽക്കുന്നത്.
രാജ്യത്ത് ഇപ്പോഴും 30 ശതമാനത്തോളം സ്വർണ വ്യാപാരികൾ മാത്രമേ ഹാൾമാർക്കിങ് നടത്തിയ സ്വർണാഭരണങ്ങൾ വിൽക്കുന്നുള്ളൂ. വ്യാജ ഹാൾമാർക്കിങ് നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നുമുണ്ട്. ഇതിനായി നിരവധി വ്യാജ ഹാൾമാർക്കിങ് സെൻററുകൾ പ്രവർത്തിക്കുന്നു. ഹാൾമാർക്കിങ് നിർബന്ധമാക്കുമ്പോൾ അത് നടത്തുന്നതിനു വേണ്ടത്ര കേന്ദ്രങ്ങൾ ഇല്ലെന്ന പരാതി വാസ്തവവിരുദ്ധമാണ്. രാജ്യത്ത് നിലവിൽ 965 ഹാൾമാർക്കിങ് സെൻററുകളുണ്ട്. ഇതിൽ നല്ലൊരു ഭാഗം സെൻററുകളുടെയും സേവനം ഉപയോഗിക്കുന്നില്ല. സർക്കാർ തീരുമാനത്തെ മുഴുവൻ സ്വർണ വ്യാപാരികളും പിന്തുണക്കണമെന്നും എം.പി. അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.