ഷാർജ: മലയാളികൾ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ അത് ഒരാളെ മാത്രമാണ്, മഞ്ജു വാര്യരെ. കണ്ണെഴുതി പൊട്ടും തൊട്ടെത്തിയ ഭദ്രയെയും ആറാം തമ്പുരാനിലെ ഉണ്ണിമായയെയും സമ്മർ ഇൻ ബത്ലഹേമിലെ ആമിയെയും കന്മദത്തിലെ ഭാനുവിനെയും തിരശ്ശീലയിൽ അനശ്വരമാക്കിയമലയാളത്തിന്റെ പ്രിയ മഞ്ജു ഇന്ന് പ്രവാസ ലോകത്തെ അഭിസംബോധന ചെയ്യുന്നു. ഷാർജ എക്സ്പോ സെന്ററിന്റെ വർണമനോഹരമായ വേദിയിൽ ശനിയാഴ്ച വൈകീട്ട് 6.30 മുതൽ അരങ്ങേറുന്ന മഞ്ജു വസന്തത്തിന്റെ മുഖ്യആകർഷണം മഞ്ജു വാര്യരായിരിക്കും.മഞ്ജുവിന്റെ ഗാനങ്ങൾക്കൊപ്പം ഇന്ത്യൻ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരുപിടി പാട്ടുകളുമായി വിധു പ്രതാപ്, രമ്യ നമ്പീശൻ, രാജലക്ഷ്മി, ജാസിം ജമാൽ, മിഥുൻ രമേശ് തുടങ്ങിയവർ അണിനിരക്കും. മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ യാത്ര ചെയ്യുന്ന പരിപാടി കാണാൻ ഷാർജ എക്സ്പോ സെന്ററിലേക്ക് പ്രവാസലോകം ഒഴുകിയെത്തും. നീണ്ട ഇടവേളക്കു ശേഷമാണ് മഞ്ജു പ്രവാസലോകത്തെ വേദിയിലെത്തുന്നത്. ആറാം തമ്പുരാനിലെ മഞ്ജുവിന്റെ ഡയലോഗുകളും എൻട്രിയുമെല്ലാം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രംഗങ്ങളാണ്. നീണ്ട ഇടവേളക്ക് ശേഷം നിരുപമയായെത്തി മലയാളികളുടെ മനസ്സിൽ മഞ്ജു ഇടം പിടിച്ചു. കിം കിം കിം എന്ന പാട്ടുമായെത്തി വൈറലായാണ് മഞ്ജു സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയത്. ഏത് കൊച്ചുകുട്ടിയുടെ നാവിലും കിം കിം പാട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.