മർഹബ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പ​ങ്കെടുത്തവർ

മർഹബ ലയൺസ്​ ഭാരവാഹികൾ ചുമതലയേറ്റു

ദുബൈ: ദുബൈ മർഹബ ലയൺസ് ക്ലബിന്‍റെ 2024-2025 വർഷത്തെ പ്രസിഡന്‍റായി ലയൺ ജിമ്മി കുര്യന്‍റെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് ഈ മാസം 16 ചൊവ്വാഴ്ച ദുബൈയിൽ നടന്നു. ലയൺസ് ക്ലബ് മിഡിൽ ഈസ്റ്റ് സോണൽ ചെയർപേഴ്സൺ സന്തോഷ് കുമാർ ഇൻസ്റ്റലേഷൻ ഓഫിസർ ആയ ചടങ്ങിൽ ദുബൈ മർഹബ ലിയോ ക്ലബിന്‍റെ 2024-2025 വർഷത്തെ പ്രസിഡന്‍റ്​ ലിയോ ഹന്നാവേ അനുരയും ടീം അംഗങ്ങളും കൂടി സ്ഥാനം ഏറ്റെടുത്തു.

ദുബൈ മർഹബ ലയൺസ് ക്ലബിന്‍റെ ഈ വർഷത്തെ പ്രഥമ സേവന പദ്ധതിയായ കേരളത്തിലെ കോതമംഗലം താലൂക്ക് ആശുപത്രിക്ക് പേയ്‌മെന്‍റ്​ ഗേറ്റ് വേ ഉൾപ്പെടുത്തി ഒരു വെബ്‌സൈറ്റ് നിർമിക്കുന്ന പ്രവൃത്തിയുടെ ഉദ്​ഘാടനം യാകോബായ സഭയുടെ യു.എ.ഇ ആൻഡ്​ ഡൽഹി ബിഷപ്പ് കുരിയാക്കോസ് മാർ യുസേബിസ് നിർവഹിച്ചു.

വെബ്സൈറ്റ്​ നിലവിൽ വരുന്നതോടെ പൂർണമായും പേയ്‌മെന്‍റ്​ സംവിധാനത്തോടുകൂടി മുൻകൂട്ടി ഡോക്ടർക്ക് അപ്പോയ്​മെന്‍റ്​ എടുക്കാനും ലബോറട്ടറി സേവനങ്ങൾക്ക് ഓൺലൈൻ പേയ്​മെന്‍റ്​ ചെയ്യാനും സാധിക്കുന്ന കേരളത്തിലെ പ്രഥമ സർക്കാർ ആശുപത്രിയായി കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ മാറുമെന്ന് പ്രസിഡന്‍റ്​ ജിമ്മി കുര്യൻ അറിയിച്ചു.

അംഗങ്ങളുടെ സമഗ്രമായ വിവരങ്ങളും വരുന്ന ഒരു വർഷത്തെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിയ ഡയറക്ടറിയും യോഗത്തിൽ പ്രകാശനം ചെയ്തു. ലയൺസ് ക്ലബ് മിഡിൽ ഈസ്റ്റ് കൺട്രി ഓഫിസർ ശിൽപ ശ്രീനിവാസ്, യു.എ.ഇയിലെ മറ്റു ലയൺസ് ക്ലബ് ഭാരവാഹികളും മർഹബ ക്ലബ് അംഗങ്ങളുടെ കുടുംബങ്ങളും കൂടി ഉൾപ്പെട്ട ചടങ്ങ് സംഗീത നിശയോടുകൂടി രാത്രി 11ന് സമാപിച്ചു.

Tags:    
News Summary - Marhaba Lions representatives took charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.