അബൂദബി: ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ യു.എ.ഇ സന്ദർശനം നടത്തുന്ന ഫ്രാൻസിസ് മാർപ ാപ്പയുടെ പൊതു പരിപാടിയിൽ സംബന്ധിക്കാനുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിക്ക ും. അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ ഫെബ്രുവരി അഞ്ചിനാണ് പൊതുപരിപാടി. രജി സ്റ്റർ ചെയ്ത 120,000 പേർക്കാണ് പരിപാടിയിൽ പെങ്കടുക്കാൻ അവസരം ലഭിക്കുക. ഓൺലൈനിലൂ ടെയും വിവിധ എമിറേറ്റുകളിലെ ക്രൈസ്തവ ദേവാലയങ്ങളിലൂടെയും രജിസ്റ്റർ ചെയ്യാം. അതേസമയം, ചില ചർച്ചുകൾ മുഖേനയുള്ള രജിസ്ട്രേഷൻ അവസാനിച്ചിട്ടുണ്ട്. മറ്റു ചിലതിൽ ഞായറാഴ്ച അവസാനിക്കും.
ഓൺലൈൻ അപേക്ഷകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സായിദ് സ്പോർട്സ് സിറ്റിയുടെ പ്രവേശന കവാടത്തിൽനിന്ന് ബാർകോഡ് ടിക്കറ്റ് ലഭിക്കും. യുഎഇ, ഒമാൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികൾക്കാണ് ടിക്കറ്റ് അനുവദിക്കുന്നതിൽ മുൻഗണന നൽകുന്നത്. കുവൈത്ത്, ഖത്തർ, ബഹ്റൈൻ, സൗദി തുടങ്ങി വടക്കൻ അറേബ്യൻ രാജ്യങ്ങളിൽനിന്നുള്ളവർക്കും നിശ്ചിത സീറ്റ് ലഭിക്കും. യു.എ.ഇയിലെ ഒമ്പത് പാരിഷുകൾക്ക് അനുവദിച്ച ടിക്കറ്റുകൾ അതത് ചർച്ചുകളിലാണ് എത്തുക. യു.എ.ഇ, ഒമാൻ രാജ്യങ്ങളിലുള്ള വിശ്വാസികൾ അതത് സഭ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അബൂദബി സെൻറ് ജോഫസ് ചർച്ചിലെ രജിസ്ട്രേഷൻ ഞായറാഴ്ച അവസാനിക്കും. ജിസിസിക്ക് പുറത്തുള്ളവർക്ക് തിങ്കളാഴ്ച വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ ക്ഷണം സ്വീകരിച്ചെത്തുന്ന മാർപാപ്പയെ ഫെബ്രുവരി മൂന്നിന് രാത്രി പത്തിന് അബൂദബി അൽബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ രാഷ്ട്ര നേതാക്കളും മതപുരോഹിതരും ചേർന്ന് സ്വീകരിക്കും. ഫെബ്രുവരി നാലിന് ഉച്ചക്ക് 12ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ സ്വീകരണം നൽകും. 12.20ന് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി മാർപാപ്പ ചർച്ച നടത്തും. വൈകുന്നേരം അഞ്ചിന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്ന മാർപാപ്പ മുസ്ലിം കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. 6.10ന് ഫൗണ്ടേഴ്സ് മെമോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും.
അബൂദബി സെൻറ് ജോസഫ്സ് കാത്തലിക് ചർച്ച് സന്ദർശിച്ചുകൊണ്ടാണ് ഫെബ്രുവരി അഞ്ചിലെ മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കുക. രാവിലെ 9.10നാണ് ചർച്ച് സന്ദർശനം. 10.30ന് സായിദ് സ്പോർട്സ് സിറ്റിയിൽ പൊതുസമ്മേളനം ആരംഭിക്കും. ഉച്ചക്ക് 12.40ന് പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ മാർപാപ്പക്ക് യാത്രയയപ്പ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.