അബൂദബി: ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്ര സന്ദർശനം യു. എ.ഇയെ മാനവിക സഹിഷ്ണുതയുടെ തലസ്ഥാനമാക്കുമെന്നും ലോക സമാധാനത്തിനുള്ള സേവനങ ്ങൾക്കും മനുഷ്യരാശിയുടെ ഗുണത്തിനും വേണ്ടി വത്തിക്കാനുമായുള്ള യു.എ.ഇയുടെ സൗഹൃദവും സഹകരണവും ഉറപ്പിക്കുന്നതിനുള്ള അവസരമായിരിക്കുമെന്നും നാഷനൽ മീഡിയ കൗൺസിൽ (എൻ. എം.സി) ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരി അഭിപ്രായപ്പെട്ടു. ജി.സി.സി മേഖലയിലേക്ക് ആ ദ്യമായി വരുന്ന മാർപാപ്പയുടെ സന്ദർശന പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ എമിറേറ ്റ്സ് പാലസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർപാപ്പയുടെ സന്ദർശനം: ലോകത്തിെൻറ കണ്ണ് യു.എ.ഇയിൽ
അബൂദബി: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്ര സന്ദർശനത്തിന് പത്തോളം ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ലോകത്തിെൻറ കണ്ണും കാതും യു.എ.ഇയിൽ. മാർപാപ്പയുടെ സന്ദർശനവും അനുബന്ധ പരിപാടികളും ലോകത്താകമാനമുള്ള ജനങ്ങളിലെത്തിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങളിൽനിന്നുള്ള നൂറുകണക്കിന് മാധ്യമപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെയാണ് മാർപാപ്പയുടെ സന്ദർശനം.
ഫെബ്രുവരി അഞ്ചിന് അബൂദബി സായിദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന പൊതു പരിപാടിയിൽ സംബന്ധിക്കാൻ വിശ്വാസികൾക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചിട്ടുണ്ട്. 135,000 വിശ്വാസികൾക്ക് പെങ്കടുക്കാനുള്ള സൗകര്യമാണ് സായിദ് സ്പോർട്സ് സിറ്റിയിൽ ഒരുക്കുന്നത്. എന്നാൽ, രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഇതിലധികമായിട്ടുണ്ട്. സായിദ് സ്പോർട്സ് സിറ്റിയിലെ ഗാലറിക്ക് പുറമെ മൈതാനത്തും മാർപാപ്പയെ കാണാനെത്തുന്നവർക്ക് സൗകര്യമൊരുക്കും. സ്റ്റേഡിയത്തിന് പുറത്ത് ടെലിവിഷൻ സ്ക്രീനുകൾ സ്ഥാപിക്കും.
ഫെബ്രുവരി മൂന്നിന് രാത്രി പത്തിന് അബൂദബി അൽബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിലാണ് മാർപാപ്പ എത്തുക. രാഷ്ട്ര നേതാക്കളും മതപുരോഹിതരും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ഫെബ്രുവരി നാലിന് ഉച്ചക്ക് 12ന് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ സ്വീകരണം നൽകും.
12.20ന് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി മാർപാപ്പ ചർച്ച നടത്തും. വൈകുന്നേരം അഞ്ചിന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്ന മാർപാപ്പ മുസ്ലിം കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. 6.10ന് ഫൗണ്ടേഴ്സ് മെമോറിയലിൽ നടക്കുന്ന സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും.
ഫെബ്രുവരി അഞ്ചിന് രാവിലെ 9.10ന് അബൂദബി സെൻറ് ജോസഫ്സ് കാത്തലിക് ചർച്ച് സന്ദർശിക്കും. 10.30നാണ് സായിദ് സ്പോർട്സ് സിറ്റിയിൽ പൊതുസമ്മേളനം ആരംഭിക്കുന്നത്. പൊതു സമ്മേളനത്തിന് ശേഷം ഉച്ചക്ക് 12.40ന് പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ മാർപാപ്പക്ക് യാത്രയയപ്പ് നൽകും.
അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും ഇതേ സമയത്ത് യു.എ.ഇ സന്ദർശിക്കുന്നുണ്ട്. മതരംഗത്തെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ ചരിത്രപരമായ കൂടിക്കാഴ്ച സഹിഷ്ണുതയുടെയും സാഹോദര്യത്തിെൻറയും സഹവർത്തിത്വത്തിെൻറയും മൂല്യങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ആഗോള മാനവിക സന്ദേശം അവതരിപ്പിക്കുന്നതും തീവ്രവാദത്തെ തള്ളിക്കളയുന്നതും ആയിരിക്കുമെന്ന് മൻസൂർ അൽ മൻസൂറി പറഞ്ഞു.
മാർപാപ്പയുടെയും ഗ്രാൻഡ് ഇമാമിെൻറയും സംയുക്ത സന്ദർശനം സഹിഷ്ണുത, സഹവർത്തിത്വം, ഭീകരവാദ^തീവ്രവാദ നിരാകരണം തുടങ്ങിയ മൂല്യങ്ങളെ പിന്തുണക്കുന്നതിലുള്ള യു.എ.ഇയുടെ പങ്ക് എടുത്തുകാണിക്കുന്നതായിരിക്കും. മുസ്ലിം എൽഡേഴ്സ് കൗൺസിലുമായും മാർപാപ്പ ചർച്ച നടത്തും. ഇൗ പരിപാടിയിൽ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് അധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർപാപ്പയുടെ സന്ദർശനവേളയിൽ മുസ്ലിം എൽഡേഴ്സ് കൗൺസിൽ മാനവിക സാഹോദര്യ സമ്മേളനം സംഘടിപ്പിക്കുമെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. സുൽത്താൻ അൽ റുമൈത്തി അറിയിച്ചു. മാർപാപ്പ പെങ്കടുക്കുന്ന സമ്മേളനത്തിൽ വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ മതവിഭാഗങ്ങളുടെ 76 ദേവാലയ പ്രതിനിധികൾ ക്ഷണിതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.