അബൂദബി: ജി.സി.സിയിലേക്കുള്ള മാർപാപ്പയുടെ പ്രഥമ സന്ദർശനത്തിന് മുൻകൈയെടുത്ത യു.എ.ഇക്ക് ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളന പ്രഖ്യാപനത്തിൽ പ്രശംസ. ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബിനെയും പെങ്കടുപ്പിച്ച് അബൂദബിയിൽ സംഘടിപ്പിച്ച മാനവ സാഹോദര്യ സമ്മേളനം ചരിത്രത്തിൽ ഇടം നേടിയതായി പ്രമേയം അഭിപ്രായപ്പെട്ടു. ഇൗ സമ്മേളനമാണ് മാനവ സൗഹാർദ രേഖയിൽ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചത്.
പരസ്പര ബഹുമാനത്തിെൻറ സംസ്കാരവും വ്യത്യസ്ത മനുഷ്യ സമൂഹങ്ങൾക്കിടയിൽ സാഹോദര്യവും പുലർത്താൻ ഭാവി തലമുറകൾക്ക് പ്രചോദനം നൽകുന്ന രേഖയാണ് ഇതെന്നും സമ്മേളനം വ്യക്തമാക്കി. സന്നദ്ധ പ്രവർത്തന ദിനാചരണം സംഘടിപ്പിക്കുന്നതിനും റമദാൻ 19 സന്നദ്ധ പ്രവർത്തന ദിനമായി നിശ്ചയിച്ചതിനും യു.എ.ഇയെ പ്രമേയം പ്രശംസിച്ചു. സന്നദ്ധ പ്രവർത്തന തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.