ദുബൈ: യു.എ.ഇയിലെ ആരവമൊഴിഞ്ഞ മൈതാനങ്ങളിൽ െഎ.പി.എൽ അരങ്ങേറുേമ്പാൾ ആഘോഷങ്ങളില്ലാതെ ജീവിതത്തിെൻറ പുതിയ ഇന്നിങ്സ് തുടങ്ങാനൊരുങ്ങുകയാണ് യു.എ.ഇ ദേശീയ ക്രിക്കറ്റ് താരം ബാസിൽ ഹമീദ്. കോഴിക്കോട് സ്വദേശിയായ ബാസിൽ ഒക്ടോബർ 16ന് നടക്കുന്ന വക്കാലത്ത് നിക്കാഹിലൂടെ കല്ലായി ഖാദിയാരകം അബ്ദുറസാഖ്-സൗദ ദമ്പതികളുടെ മകൾ ആമിനയെ ഇണയായി സ്വീകരിക്കും. ദുബൈയിലുള്ള ബാസിൽ ഓൺലൈൻ വഴി നിക്കാഹ് വീക്ഷിക്കും.
ദുബൈയിൽ ദേശീയ ടീമിെൻറ പരിശീലനം നടക്കുന്നതിനാലും നാട്ടിൽ പോയാൽ എപ്പോൾ തിരികെയെത്താൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാലുമാണ് സൂം വഴി നിക്കാഹ് നടത്താൻ തീരുമാനിച്ചത്. നിക്കാഹ് കഴിഞ്ഞ് ആമിനയെ ദുബൈയിലെത്തിക്കാനാണ് ബാസിലിെൻറ തീരുമാനം. യു.എ.ഇ ദേശീയ ടീമിലെ രണ്ടു മലയാളികളിൽ ഒരാളാണ് ബാസിൽ.
യു.എ.ഇക്കായി ആറ് ഏകദിനത്തിലും നാല് ട്വൻറി20യിലും പാഡ് കെട്ടിയ ബാസിൽ കേരളത്തിനായി അണ്ടർ 15, 17, 19, 22, 23, 25 ടീമുകളിൽ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ക്യാമ്പിലും ഉണ്ടായിരുന്നു. അഞ്ചുവർഷം മുമ്പ് യു.എ.ഇയിലെത്തിയതോടെയാണ് ദേശീയ ടീമിേലക്കുള്ള വഴി തെളിഞ്ഞത്. മുൻ ഇന്ത്യൻ താരം റോബിൻ സിങ് പരിശീലിപ്പിക്കുന്ന ടീമിൽ ബാസിലിനെ കൂടാതെ മലയാളിയായ റിസ്വാൻ റഉൗഫുമുണ്ട്. രണ്ടുമാസം മുമ്പ് യു.എ.ഇയിൽ നടന്ന ഡി 10 ടൂർണമെൻറിൽ ടോപ് സ്േകാറർ പട്ടികയുടെ ആദ്യ പത്തിൽ ബാസിലും ഇടംപിടിച്ചിരുന്നു.
ദുബൈയിലെ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരൻ കൂടിയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഒാഫ്ബ്രേക്ക് ബൗളറായും രംഗത്തെത്തും. ശനിയാഴ്ച ഒഴികെ ആറു ദിവസങ്ങളിലും ടീമിെൻറ ക്യാമ്പ് യു.എ.ഇയിൽ നടക്കുന്നുണ്ട്. ജൂലൈ 15ന് ആഘോഷമായി വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കോവിഡ് എല്ലാം തകിടം മറിച്ചുവെന്ന് ബാസിൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. നാട്ടിലും കാര്യമായ ആഘോഷങ്ങളില്ല.
നിക്കാഹ് ദിവസം ഇവിടെ അടുത്ത ബന്ധുക്കളായ നാലോ അഞ്ചോ പേർ ഒപ്പമുണ്ടാകുമെന്നും ബാസിൽ അറിയിച്ചു. കോഴിക്കോട് പന്നിയങ്കര പള്ളിവീട്ടിൽ അബ്ദുൽ ഹമീദ്-ബൽക്കീസ് ദമ്പതികളുടെ മകനാണ് ബാസിൽ. ഫാറൂഖ് കോളജിലെ എം.എസ്സി വിദ്യാർഥിനിയാണ് ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.