‘മ​രു​പ്പ​ച്ച​തേ​ടി’ ആ​ൽ​ബം സ​ലീം നൂ​റി​ന്​ ന​ൽ​കി മു​ര​ളി മം​ഗ​ല​ത്ത്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'മ​രു​പ്പ​ച്ച​തേ​ടി' പ്ര​കാ​ശ​നം ചെ​യ്തു


ദു​ബൈ: ജീ​വി​ത​പ്രാ​ര​ബ്ധ​ങ്ങ​ളി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ വീ​ടും നാ​ടും വി​ട്ട് പ്ര​വാ​സം തു​ട​ങ്ങി​യ ജീ​വി​ത​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി എ​ഴു​തി​യ ആ​ൽ​ബം 'മ​രു​പ്പ​ച്ച​തേ​ടി' പ്ര​കാ​ശ​നം ചെ​യ്തു. പ്ര​വാ​സി ഇ​ന്ത്യ ദു​ബൈ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ മു​ര​ളി മം​ഗ​ല​ത്ത് പ്ര​കാ​ശ​നം ചെ​യ്തു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​ലീം നൂ​ർ ഏ​റ്റു​വാ​ങ്ങി. ക​വി അ​ക്ബ​ർ അ​ണ്ട​ത്തോ​ട്, നൗ​ഷാ​ദ് കാ​രാ​ളി​ക്കോ​ണം, ജ​ബ്ബാ​ർ പു​ഞ്ച​ക്കോ​ട്, ഹം​സ നി​ല​മ്പൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഷി​ജു.​എ​സ് വി​സ്മ​യ ച​ന്ത​വി​ള ര​ച​ന​യും സം​ഗീ​ത​വും ന​ൽ​കി. പ്ര​വാ​സ ഗാ​യ​ക​ൻ റ​ഷീ​ദ് പ​ള്ളി​ക്ക​ലാ​ണ്​ ഗാ​നം ആ​ല​പി​ച്ച​ത്. ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ക​മ​റു​ദ്ദീ​ൻ കി​ച്ചേ​രി. മൂ​സി​ക്​ (Mooosick) യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ആ​ൽ​ബം റി​ലീ​സ് ചെ​യ്ത​ത്.

Tags:    
News Summary - "Marupachathedi" was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.