ദുബൈ: കല-കായിക, സാംസ്കാരിക കൂട്ടായ്മയായ മാസ്കാ മലയാളി ആർട്സ് ആൻഡ് സ്പോർട്സ് കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാലാമത് മാസ്കാ സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഈ മാസം 31ന് അൽ ഖിസൈസിലെ സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ സ്റ്റേഡിയത്തിലാണ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള ബ്രോഷർ പ്രകാശനം കഴിഞ്ഞ ദിവസം ദുബൈയിൽ നടന്നു. മാസ്കാ ചെയർമാൻ ബിബി ജോൺ ബ്രോഷറിന്റെ പ്രകാശനം നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ മിസ്ബാ, സാദിക്ക് ഗഫൂർ, ലത്തീഫ്, ലിയോ എന്നിവർ സംബന്ധിച്ചു.
യു.എ.ഇയിലെ മലയാളി ഫുട്ബാൾ ടീമുകളുടെ കൂട്ടായ്മയായ കെഫയാണ് കളികൾ നിയന്ത്രിക്കുക. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ശിങ്കാരിമേളം, കളരിപ്പയറ്റ്, കേരളത്തിന്റെ തനത് നാടൻ കലാരൂപങ്ങളുടെ അവതരണങ്ങൾ, ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.