അബൂദബി: എമിറേറ്റിലെ സ്‌കൂളുകളില്‍ സാധാരണ സ്ഥിതി തിരികെ കൊണ്ടുവരുന്നതിെൻറ ഭാഗമായി കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). 85 ശതമാനം വിദ്യാര്‍ഥികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച 'നീല' വിഭാഗത്തില്‍പ്പെട്ട സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് കൂടുതല്‍ ഇളവുകള്‍. നീല വിഭാഗത്തിലുള്ള സ്‌കൂളുകളിലെ 16 വയസ്സിനു മേലെയുള്ള കുട്ടികള്‍ക്ക് കായിക പരിശീലനങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടെന്നും അകലം പാലിക്കേണ്ടെന്നും അഡെക്കിെൻറ പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
അതേസമയം, ഉയര്‍ന്ന വാക്‌സിനേഷന്‍ തോതുള്ള സ്‌കൂളുകളില്‍ ജനുവരി മുതല്‍ മാസ്‌കും അകലം പാലിക്കുന്നതും ഒഴിവാക്കാന്‍ അഡെക് നടപടി സ്വീകരിച്ചുവരുന്നതായും വിവരമുണ്ട്. നിലവില്‍ വിദ്യാര്‍ഥികളുടെ വാക്‌സിന്‍ തോതനുസരിച്ച് സ്‌കൂളുകളെ തരംതിരിച്ചിട്ടുണ്ട്. 50 ശതമാനത്തിന് ഓറഞ്ച്, 50-64 ശതമാനം മഞ്ഞ, 65-84 ശതമാനം പച്ച, 85 ശതമാനത്തിന് മേലെയാണെങ്കില്‍ നീല എന്നിങ്ങനെയാണ് കളര്‍ കോഡുകള്‍.
ഇതില്‍ നീല ഗണത്തില്‍ വരുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര, അസംബ്ലി, കായിക പരിപാടി, സ്‌കൂള്‍ വാര്‍ഷിക പരിപാടി തുടങ്ങിയവ സംഘടിപ്പിക്കാന്‍ അനുമതി നല്‍കും. അതുപോലെ ക്ലാസിലും ബസിലും അകലം പാലിക്കുന്നത് ഒഴിവാക്കാനും നടപടി സ്വീകരിക്കും. 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അധികൃതര്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കി. 16 വയസ്സിൽ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍നിന്ന് സ്‌കൂളുകളെ കര്‍ശനമായി വിലക്കിയിരിക്കുകയാണെന്ന് അഡെക് അണ്ടര്‍ സെക്രട്ടറി ആമിര്‍ അല്‍ ഹമ്മാദി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.