മാ​സ് ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ശി​ര​കാ​ല ക്യാ​മ്പ്

മാ​സ് ബാ​ല​വേ​ദി ശി​ശി​ര​കാ​ല ക്യാ​മ്പ്

അ​ജ്മാ​ന്‍: മാ​സ് ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശി​ര​കാ​ല ക്യാ​മ്പ് ന​ട​ത്തി. അ​ജ്‌​മാ​ൻ ഈ​സ്റ്റ് പോ​യ​ന്റ് സ്‌​കൂ​ളി​ൽ ന​ട​ത്തി​യ ര​ണ്ടു ദി​വ​സ​ത്തെ ക്യാ​മ്പ് എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി കാ​ടോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​സ് ബാ​ല​വേ​ദി കോ​ഓ​ഡി​നേ​റ്റ​റും ക്യാ​മ്പ് ഡ​യ​റ​ക്ട​റു​മാ​യ ഷൈ​ൻ റെ​ജി ക്യാ​മ്പ്​ വി​ശ​ദീ​ക​രി​ച്ചു.

ബാ​ല​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ന്ന റ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​ര​തി ഭു​വ​ന​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും അ​ഭി​ന​വ് പ്ര​സൂ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മാ​സ് സെ​ക്ര​ട്ട​റി ബി.​കെ. മ​നു അ​ഭി​വാ​ദ്യം ചെ​യ്തു. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ബാ​ല​സം​ഘം അ​ധ്യാ​പ​ക​രാ​യ സു​നി​ൽ കു​ന്ന​രു, സു​ഭാ​ഷ് അ​റു​ക​ര എ​ന്നി​വ​രും യു.​എ.​ഇ​യി​ലെ ക​ലാ​കാ​ര​ന്മാ​രും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യ നി​സാ​ർ ഇ​ബ്രാ​ഹിം, സി​ജി​ൻ, വി​നീ​ത, അ​രു​ൺ, സ​ന്തോ​ഷ്, പ്രെ​സി, ദി​വാ​ക​ര​ൻ, ഷോ​ജി​ൻ, ആ​സാ​ദ്, ജി​ബി​ൻ എ​ന്നി​വ​രും മാ​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ക​ളി​ക​ളും ക്ലാ​സും ന​യി​ച്ചു.

Tags:    
News Summary - Mass Balavedi Sisirakala Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.