റാ​സ​ല്‍ഖൈ​മ​യി​ല്‍ പൊ​ലീ​സ് പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്ന് സം​ഘാം​ഗ​ങ്ങ​ളാ​യ ഏ​ഷ്യ​ന്‍ വം​ശ​ജ​ര്‍

റാ​സ​ല്‍ഖൈ​മ​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ഏ​ഷ്യ​ന്‍ വം​ശ​ജ​ർ പി​ടി​യി​ൽ

റാ​സ​ല്‍ഖൈ​മ: മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന-​പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി റാ​ക് പൊ​ലീ​സ്.

ര​ഹ​സ്യ​വി​വ​ര​ത്തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ന്‍ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ വ​ല​യി​ലാ​യ​തെ​ന്ന് റാ​ക് ആ​ൻ​റി നാ​ർ​കോ​ട്ടി​ക് വ​കു​പ്പ് ഡ​യ​റ​ക്​​ട​ര്‍ കേ​ണ​ല്‍ ഇ​ബ്രാ​ഹിം ജാ​സിം അ​ല്‍ തു​നൈ​ജി പ​റ​ഞ്ഞു. 67 ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് സം​ഘാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം. ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചാ​ണ് ഇ​വ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. 23നും 30​നും ഇ​ട​യി​ലു​ള്ള ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​യ യു​വാ​ക്ക​ള്‍ ല​ഹ​രി​വ​സ്​​തു​ക്ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളോ​ടെ​യു​മാ​ണ് ക​സ്​​റ്റ​ഡി​യി​ലാ​യ​ത്.

സ​മൂ​ഹ​ത്തെ​യും രാ​ജ്യ​ത്തെ​യും വ​ന്‍ വി​പ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍ ക​രു​വാ​ക്ക​പ്പെ​ടു​ന്ന​ത് കൂ​ടു​ത​ലും യു​വാ​ക്ക​ളാ​ണ്. അ​ടി​ക്ക​ടി​യു​ള്ള ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​വും കു​റ്റ​വാ​ളി​ക​ളെ ക​ടു​ത്ത ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നി​ട​യി​ലും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ കു​ത​ന്ത്ര​ങ്ങ​ളി​ല്‍ സ​മൂ​ഹം വ​ശം​വ​ദ​രാ​കു​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​റ്റ​വാ​ളി​ക​ൾ​ക്ക്​ ര​ക്ഷ​പ്പെ​ടാ​നാ​കാ​ത്ത വി​ധം പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ നി​രീ​ക്ഷ​ണ പ​രി​ശോ​ധ​ന​ക​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ത​ന്ത്ര​പ​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ് രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ട വ​ന്‍ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും കേ​ണ​ല്‍ ഇ​ബ്രാ​ഹിം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ​യും സം​ഘ​ത്തെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ 999 ന​മ്പ​റി​ല്‍ അ​റി​യി​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Massive drug bust in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.