ഷാര്‍ജ: പെരുന്നാള്‍ അവധിക്കാലത്ത് 115.27 കിലോയിലധികം മയക്കുമരുന്നും 51,790 മയക്കുമരുന്ന് ഗുളികകളും കടത്താൻ ശ്രമിച്ച ഏഴ് ദക്ഷിണേഷ്യൻ സംഘം ഷാർജയിൽ അറസ്റ്റിലായി. കടല്‍ മാര്‍ഗം മയക്കുമരുന്ന് എത്തിക്കാനുള്ള ശ്രമം ഷാർജ പൊലീസിെൻറ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് തകർക്കുകയായിരുന്നു.
ഈദ് വേളയിൽ ഉദ്യോഗസ്ഥർ അതി ജാഗ്രത പാലിച്ച് പഴുതടച്ചും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയും വലവിരിച്ചിരുന്നു. പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കോടതിക്ക് കൈമാറി.
അധികൃതർ അവധിയിലായിരിക്കുമെന്നും കൂടുതല്‍ പരിശോധനകളില്ലെന്നും വേഗത്തില്‍ കച്ചവടം നടത്താമെന്നുമുള്ള ധാരണയിലാണ് സംഘം എത്തിയതെന്ന് ഷാർജ പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ലഫ്റ്റനൻറ് കേണൽ മജിദ് അൽ അസം പറഞ്ഞു.
തീരദേശ ഏജൻസികളും മറ്റ് സുപ്രധാന വകുപ്പുകളുമായി ഏകോപിച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. പരിസരങ്ങളില്‍ സംശയാസ്പദമായവ കണ്ടെത്തിയാൽ ഉടൻ അധികൃതരെ 8004654 എന്ന നമ്പറിലോ അല്ലെങ്കിൽ de@shjpolice.gov.ae എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.