ദുബൈ: ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ മാസ്റ്റര്‍മൈന്‍ഡ്'23 അന്താരാഷ്ട്ര ക്വിസ് മത്സരസംഘടിപ്പിച്ചു. ഐ.സി.എഫ് മീലാദ് കാമ്പയിന്റെ ഭാഗമായാണ് ‘തിരുനബി(സ)യുടെ പത്നിമാർ’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിൽ വിദ്യാർഥികൾക്കായി മത്സരം ഒരുക്കിയത്. ആറു രാജ്യങ്ങളിൽ നടന്ന സെൻട്രൽ മത്സരത്തിനുശേഷം നാഷനൽ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 24 പേരാണ് മാറ്റുരച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റാഷിദ് അബ്ദുസ്സത്താറും (സൗദി) സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഫാദിലും (സൗദി) സീനിയർ ഗേൾസിൽ നൂറുൽ ഹുദാ (സൗദി) ജൂനിയർ ഗേൾസിൽ ആയിഷ റുമൈസ (യു.എ.ഇ) എന്നിവർ ഒന്നാം സ്ഥാനം നേടി. രണ്ട്, മൂന്ന് സ്ഥാനക്കാർ: ജൂനിയർ ബോയ്സ്: മുഹമ്മദ് റിഹാൻ ഷമീർ (ബഹ്റൈൻ), അബ്ദുല്ല ഷാസെബ് (യു.എ.ഇ). ജൂനിയർ ഗേൾസ്: ഖദീജ അഷ്റഫ് (കുവൈത്ത്), സൽവ ഫാത്വിമ (ഒമാൻ). സീനിയർ ബോയ്സ്: മുഹമ്മദ് ഷയാൻ (യു.എ.ഇ), മുഹമ്മദ് ഹംദാൻ റഫീഖ് (ഖത്തർ). സീനിയർ ഗേൾസ്: ഹംദ ഫൈസൽ (ഖത്തർ), നഫീസ ചീനമ്മടത്ത് (യു.എ.ഇ). അബ്ദുൽ ഹമീദ് ചാവക്കാട് ക്വിസ് മാസ്റ്ററായി. സക്കീർ (ഒമാൻ) നേതൃത്വം നൽകി. ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് സുബൈർ സഖാഫി ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി സ്വാഗതവും കരീം ഹാജി ബഹ്റൈൻ നന്ദിയും പറഞ്ഞു. വിജയികളെ പ്രസിഡന്റ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി നിസാർ സഖാഫി, ഫൈനാൻസ് സെക്രട്ടറി ഹബീബ് കോയ തങ്ങൾ എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.