അബൂദബി ഇത്തിഹാദ് അരീനയില്‍ നടക്കുന്ന അബൂദബി \യൂനിറ്റി ബോക്സിങ് ഇവന്റില്‍ ഡോണ്‍ മൂറുമായി മെയ്വെതർ ഏറ്റുമുട്ടിയപ്പോള്‍
അബൂദബി: ഇനിയും ചോര്‍ന്നു പോവാത്ത പോരാട്ട വീര്യവുമായി കാണികള്‍ക്കു വിരുന്നൊരുക്കി അബൂദബിയിലെ ബോക്സിങ് റിങ്ങില്‍ വിജയത്തേരിലേറി യു.എസ് താരം േഫ്ലായിഡ് മെയ്വെതർ. യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയില്‍ കഴിഞ്ഞദിവസം നടന്ന പോരില്‍ ഡോണ്‍ മൂറിനെയാണ് മെയ്വെതർ കീഴടക്കിയത്. എട്ടാം റൗണ്ടിലായിരുന്നു മെയ്വെതർ മൂറിനെതിരേ മേധാവിത്വം നേടിയത്. 2017ല്‍ ബോക്സിങ് ഗ്ലൗ അഴിച്ച മെയ്വെതർ ഡോണ്‍ മൂറിനെതിരായ പ്രദര്‍ശന മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടുമിനിറ്റ് വീതമുള്ള എട്ടു റൗണ്ട് മത്സരത്തിലാണ് മെയ്വെതറും ഡോണ്‍ മൂറും കാണികള്‍ക്ക് വിരുന്നൂട്ടിയത്.
ദുബൈയില്‍ നിശ്ചയിച്ചിരുന്ന മത്സരം യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തെത്തുടര്‍ന്ന് നീട്ടിവെക്കുകയും മത്സരവേദി അബൂദബിയിലേക്ക് മാറ്റുകയുമായിരുന്നു. ബോക്സിങ് കരിയറില്‍ എതിരില്ലാതെ 50 വിജയങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മെയ്വെതർ ഇടിക്കൂട്ടില്‍ നിന്നു വിട പറഞ്ഞത്. യു.എ.ഇയിലെ ഏവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് മത്സരശേഷം മെയ്വെതർ പറഞ്ഞു. അമ്പരിപ്പിക്കുന്നതായിരുന്നു കാണികള്‍. ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് യു.എ.ഇ എന്നു വ്യക്തമാക്കിയ മെയ്വെതർ ഡോണ്‍ മൂര്‍ ഇപ്പോഴും അജയ്യനാണെന്നും തങ്ങളിരുവരും പരാജിതരല്ലെന്നും കൂട്ടിച്ചേര്‍ത്തു. 26 വര്‍ഷമായുള്ള കാത്തിരിപ്പായിരുന്നു ഈ പോരാട്ടമെന്നും ഈവര്‍ഷം യു.എ.ഇയില്‍ മറ്റൊരു പോരാട്ടത്തിനായി വരുമെന്നും മെയ്വെതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.