സലാല: മീഡിയാവൺ പ്രവാസോത്സവത്തിന് ഇന്ന് ഇത്തീനിലെ മുനിസിപ്പൽ മൈതാനി വേദിയാകും. പ്രവാസികൾക്ക് കലയുടെയും സംഗീതത്തിെൻറയും ചിരിയുടെയും വിസ്മയരാവൊരുക്കാൻ താരങ്ങളെല്ലാം സലാലയിലെത്തിയിട്ടുണ്ട്. വിധു പ്രതാപ്,കണ്ണൂർ ഷരീഫ്, സുരഭി ലക്ഷി, വിനോദ് കോവൂർ, ശ്രേയ, സലീഷ് തുടങ്ങിയവർ വ്യാഴാഴ്ച രാത്രിയോടെ എത്തി. അവസാന വട്ട റിഹേഴ്സലുകളും അരങ്ങേറി. പതിനായിരങ്ങളെ ഉൾക്കൊള്ളാൻ കഴിയും വിധം വിശാലമായ ഗ്രൗണ്ടിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഓപൺ സ്റ്റേജിെൻറയും മറ്റും ജോലികൾ അവസാന ഘട്ടത്തിലാണുള്ളത്. മൈലാഞ്ചിക്കാറ്റിന് ശേഷം മീഡിയാവൺ അണിയിച്ചൊരുക്കുന്ന പരിപാടിയെ ആവേശത്തോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സലാലയിലെ മലയാളി സമൂഹം. വൈകുന്നേരം 7.30നാണ് പരിപാടി ആരംഭിക്കുക. അഞ്ച് വിഭാഗങ്ങളിലായുള്ള മുതിർന്ന പ്രവാസികളെയും ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.