മീ​ഡി​യ​വ​ൺ സൂ​പ്പ​ർ​ക​പ്പി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്​

ദുബൈ: ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന ഗൾഫിൽ ആരവങ്ങൾക്ക് ചൂടുപകരാൻ മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർകപ്പ് ഫുട്ബാൾ ടൂർണമെന്‍റിന് ശനിയാഴ്ച കിക്കോഫ്.

ദുബൈ ഖിസൈസിലെ ക്ലബ് ഫോർ ഡിറ്റർമിൻഡ് സ്റ്റേഡിയത്തിലാണ് കേരളത്തിലെ എട്ട് ജില്ല ടീമുകൾ നാല് ഗ്രൂപ്പിലായി മാറ്റുരക്കുക. പ്രവേശനം സൗജന്യമാണ്. ഞായറാഴ്ചയാണ് ഫൈനൽ.

ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരക്കും. ശനിയാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ പാലക്കാട് പാന്തേഴ്സും തൃശൂർ ടസ്കേഴ്സും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ മലപ്പുറവും കാസർകോടുമാണ് പോരാട്ടം.

ഗ്രൂപ് സിയിൽ അയൽക്കാരായ കണ്ണൂരും കാസർകോടും ഏറ്റുമുട്ടുമ്പോൾ ഡി ഗ്രൂപ്പിൽ എറണാകുളത്തിന്‍റെ എതിരാളികൾ തിരുവനന്തപുരമാണ്.

ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ സെമിഫൈനൽ ആരംഭിക്കും. രാത്രി ഒമ്പതിന് ഫൈനൽ. കലാശപ്പോരിലെ ജേതാക്കൾക്ക് കാഷ് പ്രൈസും ട്രോഫികളും നൽകും. മത്സരത്തിനുള്ള ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്.

Tags:    
News Summary - Media One Super Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.