ഷാര്‍ജ: യു എ ഇയിലെ വളര്‍ന്നുവരുന്ന പാട്ടുകാര്‍ക്കായി മീഡിയവണ്‍ 'പതിനാലാംരാവ്' പെരുന്നാള്‍ മേളത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മല്‍സരത്തില്‍ പങ്കെടുക്കാന്‍ എന്‍ട്രികള്‍ ഈമാസം 19 വരെ അയക്കാം. നിരവധി പുതിയപാട്ടുകാരാണ് ഓണ്‍ലൈന്‍ മല്‍സരത്തിനായി രംഗത്തുവന്നത്.
മികവ് തെളിയിക്കുന്നവര്‍ക്ക് വേദിയില്‍ പ്രമുഖ ഗായകര്‍ക്ക് ഒപ്പം പാടാന്‍ അവസരം നല്‍കും. മല്‍സരത്തിലെ ജേതാക്കളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. അകമ്പടിയില്ലാതെ പാടുന്ന ഒരു മാപ്പിളപ്പാട്ട് വീഡിയോ 0569080816 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് ചെയ്യണം. തെരഞ്ഞെടുക്കപ്പെട്ട പാട്ടുകള്‍ മീഡിയവണ്‍ ഗള്‍ഫിലെ ഫേസ്ബുക്ക് പേജില്‍ അപ്‍ലോഡ് ചെയ്യും. വിധികര്‍ത്താകളും ഓണ്‍ലൈന്‍ ആസ്വാദകരും ചേർന്ന് ജേതാക്കളെ കണ്ടെത്തും. വിവരങ്ങള്‍ക്ക് 0569080816.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.