ദുബൈ: ഗ്ലോബൽ വില്ലേജിെൻറ സിൽവർ ജൂബിലി വർഷത്തെ മാധ്യമ പുരസ്‌കാരം 'മീഡിയവണി'ന് ലഭിച്ചു. ഏഷ്യൻ ടെലിവിഷനുകളിലെ മികച്ച റിപ്പോർട്ടിന് മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീനാണ് അവാർഡ്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന അവാർഡ് ശനിയാഴ്ച രാത്രി ഗ്ലോബൽ വില്ലേജിലെ വൺ വേൾഡ് മജ്ലിസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഇത് രണ്ടാം തവണയാണ് മീഡിയവണിന് ഗ്ലോബൽ വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. 2018 ൽ എം.സി.എ. നാസറിനായിരുന്നു അവാർഡ്. അവാർഡ് പട്ടികയിലെ ഏക ഇന്ത്യൻ മാധ്യമം മീഡിയവൺ ആണ്. മികച്ച ഫോട്ടോഗ്രാഫി അവാർഡ് ഇത്തിഹാദ് ദിനപത്രത്തിലെ മലയാളി ഫോട്ടോഗ്രാഫർ അഫ്സൽ ശ്യാമിന് ലഭിച്ചു.
1998ൽ 'മാധ്യമം' ദിനപത്രത്തിെൻറ ലേഖകനായാണ് ഷിനോജ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. കേരളത്തിലും ഗൾഫ് മാധ്യമത്തിെൻറ മസ്കത്ത്, ദുബൈ ബ്യൂറോകളിലും സേവനമനുഷ്ഠിച്ചു. 2013ലാണ് മീഡിയവണിലെത്തിയത്. തൃശൂർ എടത്തിരുത്തി കുട്ടമംഗലം പരേതനായ കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ദീെൻറയും ഹഫ്സാബിയുടെയും മകനാണ്. ഭാര്യ: നാദിയ മുഹമ്മദ്. മക്കൾ: ഇൻസാഫ് ഷംസുദ്ദീൻ, ഇത്തിഹാദ് മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.