ദുബൈ: കോവിഡ് കാലത്ത് മാതൃകപരമായ സേവനം കാഴ്ചവെച്ച പ്രവാസികൾക്ക് മീഡിയവൺ പ്രഖ്യാപിച്ച ബ്രേവ് ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ ഇൻകാസിന് സമ്മാനിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ ഇൻകാസ് ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി.
ദുരിതപ്പെയ്ത്തിെൻറ കാലത്ത് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിരവധി പേർക്കാണ് ഇൻകാസ് പ്രവർത്തകരുടെ സഹായം ലഭിച്ചത്. പട്ടിണിയിലായവർക്ക് ഭക്ഷണമെത്തിക്കാനും ദുരിതത്തിലായവരെ നാട്ടിലെത്തിക്കാനും ഇൻകാസ് മുന്നിട്ടിറങ്ങി. ഇൻകാസിെൻറ സഹായം ലഭിച്ചവർതന്നെയാണ് ബ്രേവ് ഹാർട്ട് പുരസ്കാരത്തിനായി സംഘടനയുടെ പേര് നിർദേശിച്ചത്.
ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി. മീഡിയവൺ-ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ മുഹമ്മദ് സലിം അമ്പലൻ ട്രോഫി കൈമാറി. ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ, സി.എസ്.ആർ പങ്കാളിയായ ടോപ് വൺ ബിസിനസ് സെറ്റപ്പ് മേധാവി സൽമാൻ അഹമ്മദ് എന്നിവർ പ്രശംസപത്രം കൈമാറി.ഷാർജ ഇൻകാസ് പ്രസിഡൻറ് വൈ.എ. റഹീം സംസാരിച്ചു. മീഡിയവൺ മിഡിൽ ഇൗസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ. നാസർ സ്വാഗതവും ഷബീർ ബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.