ദുബൈ: കോവിഡ് കാലത്ത് പ്രവാസികൾക്കായി സേവനരംഗത്ത് ഇറങ്ങിയവർക്ക് മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് പുരസ്കാരം ഷാർജ ഇന്ത്യൻ അസോസിയേഷന് സമ്മാനിച്ചു. ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി. വിദേശരാജ്യത്ത് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ കൂട്ടായ്മകളിലൊന്നാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ. കോവിഡ് കാലത്ത് ദുരിതത്തിലായവർക്ക് കൈത്താങ്ങാകാനും നിരവധി പേരെ നാട്ടിലെത്തിക്കാനും മുൻകൈയെടുത്ത ഷാർജ ഇന്ത്യൻ അസോസിയേഷനുവേണ്ടി നിരവധി പ്രേക്ഷകരാണ് നാമനിർദേശം സമർപ്പിച്ചിരുന്നത്.
അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ, ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലശ്ശേരി, ആക്ടിങ് ട്രഷറർ ഷിബു ജോൺ, വൈസ് പ്രസിഡൻറ് വൈ.എ. റഹീം എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
മീഡിയവൺ- ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ സലീം അമ്പലൻ ട്രോഫി കൈമാറി. ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ, സി.എസ്.ആർ പങ്കാളി സൽമാൻ അഹമ്മദ് എന്നിവർ പ്രശസ്തി പത്രം കൈമാറി. മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ. നാസർ സ്വാഗതവും ഷബീർ ബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.