റാസല്‍ഖൈമയില്‍ മീഡിയവണ്‍ ഷെല്‍ഫിന്‍റെ പ്രകാശനം ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീം എഴുത്തുകാരി സബ്ന നസീറിന് നല്‍കി നിര്‍വഹിക്കുന്നു. മീഡിയവണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഷബീര്‍, എഡിറ്റര്‍ പ്രമോദ് രാമന്‍, മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എം.സി.എ. നാസര്‍ എന്നിവര്‍ സമീപം

മീഡിയവണ്‍ ഷെല്‍ഫ് റാക് മേഖല പ്രവര്‍ത്തനോദ്ഘാടനം

റാസല്‍ഖൈമ: വായനയുടെയും അറിവിന്‍റെയും പുത്തന്‍ അനുഭവങ്ങളിലേക്ക് മീഡിയവണ്‍ തുറന്ന 'മീഡിയവണ്‍ ഷെല്‍ഫി'ന്‍റെ റാസല്‍ഖൈമ മേഖലതല ഉദ്ഘാടനം നടന്നു. റാക് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീം എഴുത്തുകാരി സബ്ന നസീറിന് മീഡിയവണ്‍ ഷെല്‍ഫ് ലോഗോ സമ്മാനിച്ചു. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എം.സി.എ. നാസര്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഷബീര്‍, റാക് വ്യൂവേഴ്സ് ഫോറം ഭാരവാഹികളായ റഈസ്, ഷെറില്‍ എന്നിവര്‍ സംബന്ധിച്ചു.

ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, അഭിമുഖങ്ങള്‍, വിഡിയോ സ്റ്റോറികള്‍, രാഷ്ട്രീയം, സാമൂഹികം തുടങ്ങി വായനയുടെ സര്‍വതല സ്പര്‍ശിയായ പ്ലാറ്റ്ഫോമാണ് മീഡിയവണ്‍ ഷെല്‍ഫ്. https://www.mediaoneonline.com/mediaone.shelf പേജിലൂടെ ഇതില്‍ അംഗമാകാം. ആറുമാസം മുതല്‍ രണ്ടു വര്‍ഷംവരെ കാലാവധികള്‍ തിരഞ്ഞെടുത്ത് വരിചേരുന്നവര്‍ക്ക് വെബ് മാഗസിന്‍ വായിക്കാം.

Tags:    
News Summary - MediaOne Shelf Rack Area Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.