നാ​സ​ർ ഹു​സൈ​ൻ

കു​ട്ടി​ക​ൾ​ക്ക്​ ചി​കി​ത്സ സ​ഹാ​യം; നാ​സ​ർ ഹു​സൈ​ൻ ഇ​ന്ന്​ മ​ല​ക​യ​റും

ദു​ബൈ: ജ​ലീ​ലി​യ ഫൗ​ണ്ടേ​ഷ​ൻ വ​ഴി കു​ട്ടി​ക​ൾ​ക്ക്​ ചി​കി​ത്സ സ​ഹാ​യ​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി നാ​സ​ർ ഹു​സൈ​ൻ തി​ങ്ക​ളാ​ഴ്ച മ​ല​ക​യ​റാ​നൊ​രു​ങ്ങു​ന്നു. ന്യൂ ​ഇ​യ​ർ ച​ല​ഞ്ച്​ വി.1 ​എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ച​ല​ഞ്ചി​ലൂ​ടെ റാ​സ​ൽ​ഖൈ​മ​യി​ലെ ജ​ബ​ൽ ജെ​യ്​​സ്, ജ​ബ​ൽ യ​ബാ​ന, ജ​ബ​ൽ റ​ഹ​ബ എ​ന്നി​വ താ​ണ്ടാ​നാ​ണ്​ നാ​സ​റി​ന്‍റെ പ​ദ്ധ​തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ആ​റി​ന്​ തു​ട​ങ്ങു​ന്ന ഹൈ​ക്കി​ങ്​ ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും.

യു.​എ.​ഇ​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ​ഠ​ന​ത്തി​നും സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം രൂ​പം ന​ൽ​കി​യ ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​മാ​ണ്​ അ​ൽ ജ​ലീ​ലി​യ ഫൗ​ണ്ടേ​ഷ​ൻ. സ്ഥാ​പ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക്​ ചി​കി​ത്സ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തു​ന്ന ‘ഫ​റ’ പ​ദ്ധ​തി​യി​ലേ​ക്ക്​ ഫ​ണ്ട്​ ന​ൽ​കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ്​ യാ​ത്ര​യു​ടെ പ്ര​ഥ​മ ല​ക്ഷ്യം. യാ​ത്ര​യി​ലു​ട​നീ​ളം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കും. 30 ദി​വ​സ​ത്തി​നു​ള്ളി​ൽ 20 ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന ചെ​യ്യു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യം.

ഹൈ​ക്കി​ങ്ങി​നു​ശേ​ഷം മ​റ്റു​ പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ണം നേ​രി​ട്ട്​ ജ​ലീ​ലി​യ ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്​ എ​ത്തു​ന്ന​ത്. യു.​എ.​ഇ​യി​ലെ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും നാ​സ​റി​ന്‍റെ യാ​ത്ര​ക്കു​ണ്ട്. ജ​ബ​ൽ ജെ​യ്​​സി​ന്‍റെ താ​ഴ്​​ഭാ​ഗ​മാ​യ വാ​ദി​ബി​ഹി​ൽ​നി​ന്നാ​ണ്​ യാ​ത്ര തു​ട​ങ്ങു​ന്ന​ത്. 50ലേ​റെ കി​ലോ​മീ​റ്റ​ർ മ​ല ക​യ​റ​ണം. ആ​ദ്യ ദി​വ​സം കു​റ​ച്ച്​ ദൂ​രം ഹൈ​ക്ക്​ ചെ​യ്യാ​ൻ മ​റ്റു​ള്ള​വ​രു​മു​ണ്ടാ​കും. യാ​ത്ര സ്​​പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം ജ​ലീ​ലി​യ ഫൗ​ണ്ടേ​ഷ​ന്​ സം​ഭാ​വ​ന ന​ൽ​കും. മു​മ്പും യു.​എ.​ഇ​യു​ടെ വി​വി​ധ മ​ല​നി​ര​ക​ൾ കീ​ഴ​ട​ക്കി ശ്ര​ദ്ധേ​യ​നാ​യി​ട്ടു​ണ്ട്​ നാ​സ​ർ ഹു​സൈ​ൻ. യു.​എ.​ഇ​യി​ലെ പ്ര​ധാ​ന ഹൈ​ക്ക​ർ​മാ​രി​ൽ ഒ​രാ​ളാ​ണ്. 

Tags:    
News Summary - Medical aid for children; Nasser Hussain will climb the mountain today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.