ദുബൈ: തൃശൂർ ജില്ല കെ.എം.സി.സി ഡിസംബർ 10ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം ദുബൈ റാഷിദ് ഹോസ്പിറ്റലിൽ ഡോ. മുജീബ് റഹ്മാൻ നിർവഹിച്ചു.
അൽ ഷിഫാ അൽ ഖലീജി മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്. ദുബൈ കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, തൃശൂർ ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, മെഡിക്കൽ ക്യാമ്പ് ചെയർമാൻ ആർ.വി.എം മുസ്തഫ, ജനറൽ കൺവീനർ മുഹമ്മദ് അക്ബർ, ഷാക്കിർ കുന്നിക്കൽ, ലത്തീഫ് കേച്ചേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.