പൂന്തോട്ടത്തിലെ സിദ്ധൗഷധം

യൂക്കിളീനിയ ലോഞ്ജിഫ്‌ളോറ കുറ്റിച്ചെടിയാണ്. നാല്​ മീറ്റർ പൊക്കത്തിൽ വളരുകയും അതിമനോഹരമായ കോളാമ്പി പോലത്തെ പൂക്കൾ തരുകയും ചെയ്യുന്ന ചെടിയാണ്. ഈ പൂവിന്‍റെ മണം തന്നെയാണ് ഇതിന്‍റെ പ്രത്യേകത. ഇതിനെ ആഫ്രിക്കൻ ട്രീ ഗാർഡനിയ എന്നും പറയും. ഇതിനെ അലങ്കാര ചെടിയായിട്ട് ഉപയോഗിക്കാം. പൂത്തോട്ടത്തിലും, പാർക്കിലും എല്ലാം നട്ടു വളർത്താവുന്നതാണ്. നല്ലൊരു മെഡിസിനൽ പ്ലാന്‍റ്​ കൂടിയാണിത്. ജലദോഷത്തതിനും, ചുമക്കും എല്ലാം ഉപയോഗിക്കും. റുബിയസീ എന്നാണ്​ കുടുംബ നാമം. പൂവിന്‍റെ നിറം ആദ്യം ഒരു ക്രീമി വൈറ്റ്​ കളറും പിന്നീട്​ മഞ്ഞയിലേക്ക് മാറുകയും ചെയ്യും. ഇതിന്‍റെ പൂവിന്‍റെ നീളം 10 സെ.മി വരും. നമുക്ക് ഇതിന്‍റെ അരി പാകി കിളിപ്പിക്കാം. കമ്പ് വെട്ടിയും വളർത്താവുന്നതാണ്​. ഇളം വെയിൽ കിട്ടുന്നിടത്ത്​ നടാം. ചാണക പൊടിയും, എല്ലുപൊടി, ചകിരി ചോർ എന്നിവ ചേർത്ത് പോട്ടിങ്​ മിക്സ്​ തയാറാക്കാം.

Tags:    
News Summary - medicine in the garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.