മരുന്നുകളുടെ വിപരീത ഫലങ്ങളെ കുറിച്ച്​ വിവരം നൽകണം

ദുബൈ: അനധികൃത മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല അംഗീകൃത മരുന്നുകൾ ഉപയോഗിച്ചാലുണ്ടായ വിപരീത ഫലങ്ങളെക്കുറിച്ചും വിവരം നൽകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. പൊതു ജനങ്ങളും ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റുകളുമെല്ലാം ഇതിനായി തയ്യാറാക്കിയ വെബ്സൈറ്റ് മുഖേന വിവരങ്ങൾ കൈമാറുന്നത് ആരോഗ്യ നയരൂപവത്കരണത്തിന് ഗുണകരമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ലൈസൻസിംഗ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമീരി ഉണർത്തി. മികച്ച ഒൗഷധ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ഫാർമക്കോ വിജിലൻസ് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആേരാഗ^േരാഗപ്രതിരോധ മന്ത്രാലയത്തിെൻറ വെബ്ൈസറ്റിലെ ‘തമ്മിമി’ വിഭാഗത്തിലാണ് വിവരങ്ങൾ ചേർക്കേണ്ടത്. ഇത്തരം വിവരങ്ങൾ പരിശോധിച്ച് പ്രശ്നകാരിയായ മരുന്നുകൾക്കെതിരെ പൊതുജനങ്ങൾക്ക് അറിയിപ്പു നൽകുമെന്ന് ഡോ. അൽ അമീറി കൂട്ടിച്ചേർത്തു. 
Tags:    
News Summary - medicine, side effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.