അബൂദബി: മണ്ണാര്‍ക്കാട് എക്സ്പാട്രിയേറ്റ് എംപവര്‍മെന്റ് ടീം (മീറ്റ് അബൂദബി) മുസഫയില്‍ ‘ഓണം 2024 ആര്‍പ്പോ ഇര്‍റോ’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരത്തോടെ പരിപാടി ആരംഭിച്ചു. സാംസ്കാരിക സമ്മേളനം മീറ്റ് യു.എ.ഇ ദേശീയ പ്രസിഡന്റ് അലി അസ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അബൂദബി വര്‍ക്കിങ് പ്രസിഡന്റ് മസ്ബൂബ ആലായന്‍ അധ്യക്ഷത വഹിച്ചു. മീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍, ആവശ്യകത എന്നിവയെക്കുറിച്ച് മജീദ് അണ്ണാന്‍തൊടി വിശദീകരിച്ചു. ഉപദേശക സമിതി ചെയര്മാന് ജംഷാദ് വടക്കേതില്‍, മീറ്റ് യു.എ.ഇ ജനറല്‍ സെക്രട്ടറി അഷ്റഫ് അലൈന്‍, ട്രഷറര്‍ ഗുരുവായൂരപ്പന്, മീറ്റ് ദുബൈ പ്രസിഡന്റ് ശ്രീവിദ്യാ ജയപ്രകാശ്, കാര്ത്തികേയന് എന്നിവര്‍ സംസാരിച്ചു.
മീറ്റ് ദേശീയ കമ്മിറ്റി അംഗങ്ങളായ ബൈജു മാത്യു, ജയപ്രകാശ്, മന്‍സൂര്‍, ഷബീര്‍, സക്കീര്‍, ശരീഫ് തോപ്പില്‍, അബ്ദുറഹ്മാന്, സാദിഖ്, വിഷ്ണു, സമീര്‍, ശിഹാബ്, അലി കീടത്ത്, അസ്ലം, കെ.ടി ശംസുദ്ദീൻ, ഇസ്മായില്‍ കണ്ടമ്പാടി, ഹാരിസ് അണ്ണാന്‍തൊടി, മുഹമ്മദ് അലി, നാസ്സര്‍ അച്ചിപ്ര എന്നിവർ നേതൃത്വം നല്കി.
മീറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി സലീം അച്ചിപ്രയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ഓണസദ്യയും തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും നടന്നു. ജനറല്‍ സെക്രട്ടറി തന്‍സീഫ് സ്വാഗതവും ട്രഷറര്‍ മധു പുത്തന്‍വീട്ടില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.