അജ്മാൻ: അജ്മാൻ കുന്നംകുളം മണ്ഡലം കെ.എം.സി.സിയും അജ്മാൻ അൽ ഖറാഫ മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ക്യാമ്പിന് തുടക്കം കുറിച്ചു. മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഭാസ്കരൻ ക്യാമ്പ് നിയന്ത്രിച്ചു. നൂറിലേറെ പേര് പങ്കെടുത്തു.
സമാപനം അജ്മാന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി കിഴിഞ്ഞാലിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളും മെഡിക്കൽ സെന്റർ ഡോക്ടർമാരും ജീവനക്കാരും കെ.എം.സി.സി പ്രവർത്തകരും പങ്കെടുത്ത ക്യാമ്പിന് മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീൻ പന്നിത്തടം അധ്യക്ഷത വഹിച്ചു. ലത്തീഫ് പഴുന്നാന സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.