ദുബൈ: ജോയ് ആലുക്കാസിന്റെ ആത്മകഥയായ ‘സ്പ്രെഡിങ് ജോയ്’ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമ്മാനിച്ചു. ലണ്ടനിലെ യു.കെ പാര്‍ലമെന്റിലെ ഗ്രിമോണ്ട് ഹാളില്‍ ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കോമേഴ്സാണ് (ബി.എസ്ഐ.സി.സി) പരിപാടി സംഘടിപ്പിച്ചത്. ജ്വല്ലറി വ്യവസായരംഗത്ത് ജോയ് ആലുക്കാസിന്റെ നടത്തിയ വിജയപ്രയാണം അവതരിപ്പിക്കുന്നതായിരുന്നു ചടങ്ങ്.
ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിനെ മാര്ട്ടിന് ഡേ, വീരേന്ദ്ര ശർമ, സ്റ്റീഫന്‍ ടിംസ് ഉള്‍പ്പെടെ എം.പിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യയും യു.കെയും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് ജോയ് ആലുക്കാസിന്റെ സന്ദര്‍ശനം സഹായകമായതായി എം.പിമാര്‍ വിലയിരുത്തി. യു.കെയിലെ ബംഗ്ലാദേശി പ്രതിനിധി ബറോണസ് ഉദ്ദീനും ചടങ്ങിൽ പങ്കെടുത്തു.
നൂതന മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിജയ ഘടകങ്ങളും, ജീവകാരുണ്യ രംഗത്ത് അദ്ദേഹം നടത്തിയ യഥാർഥ ജീവിതത്തിലെ വിവിധ ഇടപെടലുകളും ആത്മകഥ വിവരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.