ദുബൈ: ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ബ്രാൻഡായ മെറാൽഡയുടെ രണ്ടാമത്തെ അന്താരാഷ്ട്ര ഷോറൂം ദുബൈ അൽബർശയിൽ നവംബർ 30ന് പ്രശസ്ത ഇന്ത്യൻ അഭിനേത്രിയും മെറാൽഡയുടെ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു.
മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൽഡ ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യങ്ങളും അഭിരുചികളും മനസ്സിലാക്കി മികച്ച ഗോൾഡ്, ഡയമണ്ട്, പോൾകി ആഭരണങ്ങൾ നൽകുകയെന്നതാണ് മെറാൾഡയുടെ പ്രധാന ലക്ഷ്യം. പരമ്പരാഗതവും ഏറ്റവും ആധുനികവുമായ ഡിസൈനുകൾ സമന്വയിപ്പിച്ചുള്ള ഇന്ത്യൻ ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ മെറാൽഡ ലഭ്യമാക്കുന്നു.
മെറാൾഡയുടെ ഉദ്ഘാടന ഓഫറുകളിൽ 1.49 ശതമാനം വരെ പണിക്കൂലിയിൽ ഇളവ് നൽകുന്നതിനൊപ്പം ഓരോ പർച്ചേസിലും സ്വർണ നാണയങ്ങളും സൗജന്യമായി നൽകും. കൂടാതെ ഇപ്പോൾ പർച്ചേസ് ചെയ്യുമ്പോൾ കാരറ്റിന് 750 ദിർഹം വരെ കിഴിവിൽ ബിലൗവ് ഡയമണ്ട്സും സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.