ഷാർജ: അറബി ഭാഷാ പാഠ്യപദ്ധതിയെ ഇസ്ലാമിക വിദ്യാഭ്യാസവും സാമൂഹിക പഠനവുമായി ലയിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഈ തീരുമാനം വിദ്യാർഥികളെ ബാധിക്കുമെന്നും അവരുടെ ഭാഷയെ ദുർബലമാക്കുമെന്നും ശൈഖ് സുൽത്താൻ പറഞ്ഞു. റേഡിയോ പരിപാടിയിലൂടെ ഒരു പൗരൻ ഉന്നയിച്ച ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു ശൈഖ് സുൽത്താൻ.
അറബി ഭാഷക്ക് സ്വന്തമായി പാഠപുസ്തകം വേണമെന്നും അത് മറ്റ് വിഷയങ്ങളുമായി ലയിപ്പിക്കരുതെന്നും പൗരൻ ആവശ്യപ്പെട്ടിരുന്നു. വിദേശ സ്കൂളുകളിൽപോലും അറബി ഭാഷയാണ് അടിസ്ഥാനവിഷയമെന്നും എമിറേറ്റിലെ സ്കൂളുകളിൽ അറബിക് വിഷയം വികസിപ്പിച്ചെടുക്കാൻ വിദഗ്ധർ ഉണ്ടെന്നും ഷാർജ ഭരണാധികാരി പറഞ്ഞു. കൂടുതൽ ആളുകൾ ഈ വിഷയം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.