ദുബൈ: നാദാപുരത്തെ എം.ഇ.ടി കോളജ് പൂർവ വിദ്യാർഥികളുടെ അലുമ്നി മീറ്റും സാംസ്കാരിക സമ്മേളനവും ഫെബ്രുവരി 25ന് ഞായറാഴ്ച അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടത്താൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
‘തിരികെ’ എന്നുപേരിട്ട കലാസംഗമത്തിന്റെ ബ്രോഷർ പ്രകാശനം അൽകൂസ് ഫീനിക്സ് സ്പോർട്സ് ഹാളിൽവെച്ച് എം.ഇ.ടി ട്രസ്റ്റ് ചെയർമാനും അൽ ഇർഷാദ് കമ്പ്യൂട്ടേഴ്സ് ഗ്രൂപ് എം.ഡിയുമായ യൂനുസ് ഹസൻ നിർവഹിച്ചു. ഇവന്റ് കോഓഡിനേറ്റർ നൗഫൽ ചാത്രമ്പത്ത് ബ്രോഷർ സ്വീകരിച്ചു.
ചടങ്ങിൽ പരിപാടിയുടെ മറ്റു കോഓഡിനേറ്റർമാരായ റഹീം തേങ്ങോത്ത്, നൗഫൽ മുണ്ടാടത്തിൽ, ഷഹറാസ് ചെറിയ കോറോത്ത്, റഫീഖ്, എം.ഇ.ടി ട്രസ്റ്റ് മെംബർ നടുക്കണ്ടി നാസർ, അൽ ഇർഷാദ് ഗ്രൂപ് സാരഥികളായ ജലീൽ പി.കെ, രാജഗോപാലൻ, അഷ്റഫ് പി.കെ.പി, എം.ഇ.ടി പൂർവ വിദ്യാർഥികളായ ജസ്ന, അക്ഷയ, ഐശ്വര്യ സജ്ജാദ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി യു.എ.ഇയിലുള്ള എല്ലാ എം.ഇ.ടി പൂർവ വിദ്യാർഥികളും ഓൺലൈനായി രജിസ്ട്രേഷൻ നടത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്കുവേണ്ടി ദുബൈ ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽനിന്നും പ്രത്യേക ബസ് സർവിസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.